×

ബാരിക്കേഡുകള്‍ നീക്കണം, ശരംകുത്തിയില്‍ തീര്‍ഥാടകരെ തടയരുത്; ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചി: യുവതീപ്രവേശനത്തിന് എതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം. വാവരു നടയിലും ലോവര്‍ തിരുമുറ്റത്തും മഹാകാണിക്കയിലും സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ നീക്കണമെന്ന് കോടതി നിര്‍ദേശിച്ചു. രാത്രി പതിനൊന്നരയ്ക്കു ശേഷം ശരംകുത്തിയില്‍ തീര്‍ഥാടകരെ തടയുന്നത് അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം തിരക്കു നിയന്ത്രിക്കാന്‍ പൊലീസിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കോടതി വ്യക്തമാക്കി.

മൂന്നംഗ നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍. നിയന്ത്രണങ്ങള്‍ നിരീക്ഷക സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.വാവരു നടയിലും ലോവര്‍ തിരുമുറ്റത്തും മഹാകാണിക്കയിലും സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ നീക്കണം. ശരംകുത്തിയില്‍ രാത്രി തീര്‍ഥാടകരെ തടയുന്നതിനുള്ള വിശദീകരണം തൃപ്തികരമല്ല. ഇക്കാര്യത്തില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച്‌ നടപടിയെടുക്കണമെന്ന് കോടതി ഡിജിപിക്കു നിര്‍ദേശം നല്‍കി.

നിരീക്ഷക സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പു സര്‍ക്കാരിനു കൈമാറും. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ല. അതേസമയം നിലയ്ക്കലില്‍നിന്നു പമ്ബയിലേക്കുള്ള ബസ് സര്‍വീസില്‍ ടുവേ ടിക്കറ്റ് നിര്‍ബന്ധമാക്കിയതിന് എതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചനകള്‍. ഇത്തരത്തില്‍ നിര്‍ബന്ധിച്ച്‌ ടുവേ ടിക്കറ്റ് എടുപ്പിക്കരുതെന്ന് സമിതി നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top