×

അയ്യപ്പജ്യോതിക്കെത്തിയത് ലക്ഷക്കണക്കിന് യുവതികള്‍ ഞെട്ടലോടെ സര്‍ക്കാര്‍; ആഹ്ലാദത്തില്‍ കര്‍മ്മസമിതിയും ബിജെപിയും

പത്തു ലക്ഷം വിശ്വാസികള്‍ ജ്യോതിയില്‍ പങ്കാളികളായി.. കേരള അതിര്‍ത്തിയായ കളയിക്കവിളയില്‍ നിന്നാണ് ജ്യോതി തമിഴ്‌നാട്ടില്‍ പ്രവേശിക്കുന്നത്.. ഇവിടെ സുരേഷ് ഗോപി എംപി ദീപം തെളിച്ച്‌ സന്ദേശം കൈമാറി. ജ്യോതിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ 65 നഗര ഗ്രാമ കേന്ദ്രങ്ങളില്‍ ജ്യോതിസംഗമം നടന്നു. വിദേശ രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ജ്യോതി സംഗമങ്ങള്‍ അരങ്ങേറി. അങ്കമാലി വരെ ദേശീയപാതയിലും തുടര്‍ന്ന് എംസി റോഡിലൂടെ മൂവാറ്റുപുഴയിലെത്തി തൊടുപുഴ റോഡിലുമാണ് ജ്യോതിസംഗമം..

വാഴക്കുളം, വെങ്ങല്ലൂര്‍, തൊടുപുഴ, കരിങ്കുന്നം, നെല്ലാപ്പാറ, പാല, കിടങ്ങുര്‍, ഏറ്റുമാനൂര്‍ വഴി വീണ്ടും എംസി റോഡിലെത്തി.. പിന്നീട് തിരുവനന്തപുരം വരെ എംസി റോഡിലാണ് ജ്യോതി തെളിച്ചത്. തമ്ബാനൂരില്‍നിന്നും കിള്ളിപ്പാലം, വെള്ളായണി, ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, കളിയിക്കാവിള, മാര്‍ത്താണ്ഡം, തക്കല, പാര്‍വതീപുരം വഴി കന്യാകുമാരി ത്രിവേണീസംഗമം വരെ 795 കിലോമീറ്റര്‍ ദൂരത്തില്‍ പാതകളുടെ ഇടതുവശം ചേര്‍ന്നാണ് ജ്യോതി തെളിച്ചത്. നൂറ്റി ഇരുപതോളം ആധ്യാത്മിക, മുന്നാക്ക-പിന്നാക്ക, പട്ടികജാതി-വര്‍ഗ സമുദായ സംഘടനകളുടെ പിന്തുണയോടെയാണ് ജ്യോതി.

പ്രധാന കേന്ദ്രങ്ങളില്‍ വൈകിട്ട് അഞ്ചിന് വിശ്വാസസംരക്ഷണ സമ്മേളനങ്ങളോടെ ചടങ്ങുകള്‍ക്ക് തുടക്കമായത്. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ അയ്യപ്പജ്യോതി സന്ദേശം നല്‍കി. ആറുമണിക്കാണ് ദീപം തെളിയിച്ചത്.

സര്‍ക്കാരിന്റെ വനിത മതിലിന് ബദലായാണ് അയ്യപ്പജ്യോതി പ്രഖ്യാപിച്ചത്. ശബരിമലയിലെ യുവതി പ്രവേശത്തിനും സര്‍ക്കാര്‍ നിലപാടിനുമെതിരെ തുടക്കം മുതല്‍ സമരം ചെയ്യുന്ന ശബരിമല കര്‍മ സമിതിയാണ് അയ്യപ്പ ജ്യോതി സംഘടിപ്പിച്ചത്. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിത മതില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അയ്യപ്പജ്യോതിക്ക് തീരുമാനമായത്. പരിപാടിക്ക് ബിജെപിയും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.വൈകിട്ട് ആറുമുതല്‍ സ്ത്രീപുരുഷന്മാര്‍ റോഡിന്റെ ഇടതുവശത്ത് അണിനിരന്ന് മണ്‍വിളക്കുകള്‍ തെളിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top