×

ഒട്ടോ മിനിമം ചാര്‍ജ്ജ് 25 രൂപ; ടാക്‌സി 175 രൂപ; ഓട്ടോ – ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. നാളെത്തെ നിയമസഭാ സമ്മേളനത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഓട്ടോയുടെ മിനിമം ചാര്‍ജ്ജ് 25 രൂപയാക്കാനും ടാക്‌സി നിരക്ക് 175 രൂപയായും വര്‍ധിപ്പിക്കാനുമാണ് തീരുമാനം.ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോ – ടാക്‌സി ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനം.

ഓട്ടോറിക്ഷാ മിനിമം ചാര്‍ജ്ജ് 20ല്‍ നിന്ന് 30 ആക്കണമെന്നും ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കിലോമീറ്റര്‍ നിരക്ക് ഓട്ടോയ്ക്ക് 12 രൂപയായും ടാക്‌സിക്ക് 15 രൂപയായും നിശ്ചയിക്കണമെന്നുമായിരുന്നു ശുപാര്‍ശ.കിലോമീറ്റര്‍ നിരക്ക് ഓട്ടോയ്ക്ക് 12 രൂപയായും ടാക്‌സിക്ക് 15 രൂപയായും നിശ്ചയിക്കണമെന്നും ശുപാര്‍ശയുണ്ട്.എന്നാല്‍ ഈ ശുപാര്‍ശകള്‍ മാറ്റിവെച്ചാണ് 25 രൂപയാക്കാനും 175 രൂപയാക്കാനുമുള്ള തീരുമാനം. പുതുക്കിയ തിയ്യതി എന്ന് പ്രാബല്യത്തില്‍ വരുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.

2014 ആണ് അവസാനമായി ഓട്ടോ – ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്. പെട്രോള്‍, ഡീസല്‍, സ്‌പെയര്‍പാര്‍ട്‌സ് എന്നിവയുടെ വില വര്‍ദ്ധനവിനെ തുടര്‍ന്ന് നിലവിലുള്ള നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ബന്ധപ്പെട്ട സംഘടനകള്‍ നിരവധി തവണ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. വിവിധ തലത്തില്‍ ചര്‍ച്ച നടത്തിയതിനുശേഷം മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top