×

നട തുറക്കുക വൈകിട്ട് അഞ്ചിന്; സ്ത്രീകളെത്തിയാല്‍ നട അടച്ച്‌ ശുദ്ധികലശമെന്ന നിലപാടില്‍ ഉറച്ച്‌ മേല്‍ശാന്തി;

പമ്ബ: ചിത്തിര ആട്ടവിശേഷത്തിനായി നടതുറക്കാനിരിക്കെ തീര്‍ത്ഥാടകരെ പമ്ബയിലേക്ക് കടത്തിവിട്ട് തുടങ്ങി. സ്വകാര്യ വാഹനങ്ങള്‍ നിലയ്‌ക്കലില്‍ ആദ്യം തടഞ്ഞെങ്കിലും തീര്‍ത്ഥാടകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് വാഹനങ്ങളും കടത്തിവിട്ടു. എന്നാല്‍ 11 മണിക്ക് മാത്രമേ തീര്‍ത്ഥാടകരെ പമ്ബയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തി വിടൂ എന്നാണ് പൊലീസിന്റെ നിലപാട്. ഇതിനിടെ കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചു. എന്നാല്‍ പൊലീസിന്റെ നിര്‍ദ്ദേശമില്ലാതെ വാഹനങ്ങള്‍ സര്‍വീസ് തുടങ്ങില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ നിലപാട്.

അതേസമയം, മാദ്ധ്യമ പ്രവര്‍ത്തകരെ കനത്ത പരിശോധനയ്‌ക്ക് ശേഷം സന്നിധാനത്തേക്ക് കടത്തിവിട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പലയിടങ്ങളിലും തീര്‍ത്ഥാടകരും പൊലീസും തമ്മില്‍ തര്‍ക്കം നടന്നു. എന്നാല്‍ പൊലീസ് പരമാവധി സംയമനം പാലിക്കുകയാണ്. അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമാന്‍ഡോകളും വനിതാ പൊലീസുകാരും അടക്കം 2300 പൊലീസുകാരെയാണ് ശബരിമലയിലേക്ക് നിയോഗിച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top