×

കുന്നത്ത്കളത്തില്‍ ഗ്രൂപ്പ് ഉടമ വിശ്വനാഥന്‍ ആശുപത്രിയ്ക്കു മുകളില്‍ നിന്നും ചാടി ജീവനൊടുക്കി.

കോട്ടയം: കുന്നത്ത്കളത്തില്‍ ഗ്രൂപ്പ് ഉടമ വിശ്വനാഥന്‍ ആശുപത്രിയ്ക്കു മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ നേരിടുന്നതിനിടെയാണ് ചികിത്സയ്‌ക്കെത്തിയ വിശ്വനാഥന്‍ ആശുപത്രിയുടെ നാലാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.രാവിലെ എട്ടുമണിയോടെയാണ് സംഭവം.

കഴിഞ്ഞ ജൂണിലാണ് കുന്നത്ത്കളത്തില്‍ ജ്വല്ലറി – ചിട്ടിഫണ്ട് ഉടമ കാരാപ്പുഴ തെക്കും ഗോപുരം ജിനോഭവനില്‍ വിശ്വനാഥനും ഭാര്യ രമണിയും മരുമകന്‍ ജയചന്ദ്രനും മകള്‍ നീതുവും തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് റിമാന്‍ഡിലാകുന്നത്. ചിട്ടിയും ജുവലറി ബിസിനസും തകര്‍ന്നുവെന്നു കാട്ടി വിശ്വനാഥന്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ സമരവും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് വിശ്വനാഥനടക്കമുളളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിശ്വനാഥന്റെ പാപ്പര്‍ ഹര്‍ജി പരിശോധിക്കുന്നതിന്റെ ഭാഗമായി കോടതി റിസീവറെ നിയോഗിച്ചിരുന്നു. വിശ്വനാഥന്റെ സ്ഥാപനങ്ങളില്‍ റിസീവര്‍ പരിശോധന നടത്തി കണക്ക് ശേഖരിച്ചിരുന്നു. നൂറ് കോടി രൂപയിലധികം നിക്ഷേപതട്ടിപ്പ് നടന്നിരിക്കുന്ന സാഹചര്യത്തില്‍ കേസ് െ്രെകം ബ്രാഞ്ചിനു കൈമാറിയിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ജ്വല്ലറി ഉടമ ജീവനൊടുക്കിയത്‌

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top