×

ജാമ്യത്തിലിറങ്ങിയ ശേഷം ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാന്‍ അനുമതി

പത്തനംതിട്ട: കെ.പി.ശശികലയെ തിരുവല്ല ആര്‍ഡിഒയ്ക്ക് മുന്നില്‍ ഹാജരാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുവാദം നല്‍കി. പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു.

മുകളില്‍നിന്നുള്ള നിര്‍ദേശം മൂലം അറസ്റ്റ് ചെയ്ത നടപടി തിരുത്താന്‍ പൊലീസ് തയ്യാറായതായി ശശികല മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും ശബരിമലയ്ക്ക് വിടാമെന്ന് പൊലീസ് അറിയിച്ചു. ജാമ്യം കിട്ടിയ ശേഷം സന്നിധാനത്തേയ്ക്ക് പോകും. മരക്കൂട്ടത്ത് കിടന്നുറങ്ങിയ തന്നെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. മലയ്ക്കു പോകാനുള്ള വിലക്ക് നീക്കിക്കിട്ടിയതില്‍ സന്തോഷമുണ്ടെന്നും വീണ്ടും മലയ്ക്ക് പോകുമെന്നും അവര്‍ പറഞ്ഞു.

റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ച ശശികല തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസത്തിലായിരുന്നു. ശശികലയെ ശബരിമലയിലേക്ക് കടത്തിവിടാന്‍ പൊലീസ് സമ്മതിച്ച സാഹചര്യത്തില്‍ റാന്നി പൊലീസ് സ്റ്റേഷന് പുറത്ത് സമരക്കാര്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.

ശബരിമലയില്‍ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തത്. തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതോടെയാണ് അറസ്റ്റ് നടപടി. മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് റാന്നി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.സുധീര്‍ സന്നിധാനത്തും അറസ്റ്റിലായിരുന്നു. പുലര്‍ച്ചെയാണ് സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്തത്

ഇരുമുടിക്കെട്ടേന്തിയ കെ.പി. ശശികലയെ വനിതാ പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പില്‍ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top