×

ശ്രീധരന്‍പിള്ളയുടെ തുറന്ന്‌ പറച്ചിലിനെപ്പറ്റി വിശ്വാസികള്‍ ആലോചിക്കണം; ആഞ്ഞടിച്ച്‌ കെ കെ ശിവരാമന്‍

തൊടുപുഴ : ബിജെപിയുടെ ശബരിമല സമരം സ്‌ത്രീപ്രവേശനത്തി നെതിരല്ലെന്നും കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ശ്രീധരന്‍പിള്ളയുടെ തുറന്നുപറച്ചിലിനെപ്പറ്റി വിശ്വാസി സമൂഹം ആലോചിക്കണമെന്ന്‌ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ അഭ്യര്‍ത്ഥിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായ സമരം ശബരിമല കേന്ദ്രീകരിച്ചാണോ നടത്തേണ്ടതെന്ന്‌ ശിവരാമന്‍ ചോദിച്ചു.
സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി നിയമപരമായി ചോദ്യം ചെയ്യുന്നതിനു പകരം ബിജെപിയും സംഘപരിവാറും നിയമ
വാഴ്‌ചയേയും ജനാധിപത്യത്തെയും തകര്‍ക്കാനുള്ള ശ്രമത്തിലാണ്‌.
കേരളത്തിലെ ക്ഷേത്ര പരിസരങ്ങളെ ആര്‍എസ്‌എസ്‌ തെമ്മാടി വിളയാട്ട കേന്ദ്രങ്ങളായി മാറ്റിയിരിക്കുകയാണ്‌. ആചാര സംരക്ഷണത്തിന്റെ പേരില്‍ സമരം നടത്തുന്നവര്‍ പരസ്യമായി ആചാര ലംഘനങ്ങള്‍ നടത്തുകയും ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ആക്രമിക്കുകയും ചെയ്യുന്നു.
ആര്‍ എസ്‌ എസ്‌ ന്റെ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നവര്‍ മാത്രമേ വിശ്വാസികളാകൂ എന്നാണ്‌ ഈ കൂട്ടരുടെ നിലപാടെന്ന്‌ സ്‌ത്രീ സമൂഹം തിരിച്ചറിയണം.
കേരളത്തെ പഴയകാലത്തേയ്‌ക്ക്‌ തിരിച്ചുകൊണ്ടുപോകുന്ന
പ്രതിലോമ സമരമാണ്‌ തെരുവില്‍ നടക്കുന്നത്‌. വിശ്വാസികളെ ഇടതുപക്ഷ ജനാധിപത്യ ഗവണ്‍മെന്റിനെതിരെ തിരിച്ചു വിട്ട്‌ സര്‍ക്കാരിനെ തകര്‍ക്കുവാനും നിയമവാഴ്‌ചയേയും ജനാധിപത്യത്തെയും തച്ചുടയ്‌ക്കാനാണ്‌ സവര്‍ണ്ണ ശക്തികളുടെ ശ്രമം. ഇത്തരം നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഇതിനെതിരെ കേരളത്തിന്റെ മതേതര മനസ്സ്‌ ഒന്നിക്കണമെന്നും ശിവരാമന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top