×

ഗതാ​ഗതക്കുരുക്കുള്ള കുണ്ടന്നൂരിലും നിരോധനാജ്ഞ നടപ്പിലാക്കണ – ജേക്കബ് തോമസ്

പത്തനംതിട്ട : മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ശബരിമലയില്‍ ദര്‍ശനം നടത്തി. ശബരിമലയിലെ പൊലീസ് നിരോധനാജ്ഞയെ ജേക്കബ് തോമസ് പരിഹസിച്ചു. താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും ദര്‍ശനത്തിന് ശേഷം പമ്ബയില്‍ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അഞ്ചു പേരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്നായിരുന്നു, ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച്‌ ജേക്കബ് തോമസ് പറഞ്ഞത്.​ഗതാ​ഗതക്കുരുക്കുള്ള കുണ്ടന്നൂരിലും ഇത് നടപ്പാക്കണം. അവിശ്വാസികള്‍ എന്ന ഒരു വിഭാഗം ഇപ്പോള്‍ കേരളത്തില്‍ രൂപപ്പെടുന്നു. എല്ലാ സുപ്രിംകോടതി വിധികളും നടപ്പാക്കിയിട്ടുണ്ടോ ? നടപ്പിലാക്കാത്ത ഒരുപാട് സുപ്രിംകോടതി വിധികളുണ്ട്. ശബരിമല യുവതീ പ്രവേശനത്തില്‍ താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, സ്ത്രീകള്‍ക്ക് ഇപ്പോള്‍ പോകാമെന്നാണല്ലോ വിധിയെന്ന് ജേക്കബ് തോമസ് പറഞ്ഞു. എന്നാല്‍ ചില കാര്യങ്ങള്‍ക്ക്, ഇപ്പോള്‍ കാത്തിരിക്കാം എന്ന മൂവ്‌മെന്റ് ഇപ്പോള്‍ സ്ത്രീകള്‍ അടക്കം ആരംഭിച്ചിട്ടുണ്ടല്ലോ. ഈ സന്ദര്‍ഭത്തില്‍ തീരുമാനം സ്ത്രീകള്‍ക്ക് തന്നെ വിടുന്നതാണ് നല്ലതെന്നും ജേക്കബ് തോമസ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top