×

കൊച്ചി നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 500 ആംപ്യൂള്‍ ലഹരിമരുന്നുകളും 140 ലഹരിഗുളികകളും; കൊച്ചി സ്വദേശി എക്‌സൈസ് പിടിയില്‍

കൊച്ചി: നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 500 ആംപ്യൂള്‍ ലഹരിമരുന്നുകളും 140 ലഹരിഗുളികകളും എക്സൈസ് സംഘം പിടികൂടി. കൊച്ചി സ്വദേശിയായ ഗുലാബില്‍നിന്നാണ് വന്‍ലഹരിശേഖരം പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന ബ്രൂഫിനോഫിന്‍, മാനസികരോഗികള്‍ക്ക് നല്‍കുന്ന നൈട്രോസെഫാം എന്നീ മരുന്നുകളാണ് ഗുലാബില്‍നിന്ന് പിടിച്ചെടുത്തത്.കേരളത്തിന് പുറത്തുനിന്നാണ് ഗുളികകള്‍ കൊണ്ടുവന്നത് ഇയാള്‍ എക്സൈസ് സംഘത്തോട് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് എക്‌സൈസ്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top