×

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഡിവൈഎസ്പി ഹരികുമാര്‍ ; യുവാവിനെ ആംബുലന്‍സില്‍ വെച്ച്‌ മദ്യം കുടിപ്പിച്ചെന്ന് സഹോദരി

തി​രു​വ​ന​ന്ത​പു​രം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമമാരംഭിച്ചു. ഇതിന്റെ ഭാ​ഗമായി ഹരികുമാര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ഷ​ന്‍​സ് കോ​ട​തി​യി​ലാണ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ റോഡിലെ തര്‍ക്കത്തെ തുടര്‍ന്നാണ് ഡിവൈഎസ്പി ഹരികുമാര്‍ യുവാവിനെ കാറിന് മുന്നിലേക്ക് പിടിച്ച്‌ തള്ളി കൊലപ്പെടുത്തിയത്. കാവുവിള സ്വദേശി സനല്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിന് ശേഷം ഹരികുമാര്‍ ഒളിവിലാണ്. ഒ​ളി​വി​ല്‍ പോ​യ ഹ​രി​കു​മാ​റി​നെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​നു സാ​ധി​ച്ചി​ല്ല. ഹ​രി​കു​മാ​ര്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇതിനിടെയാണ് ഇദ്ദേഹം ജാമ്യാപേക്ഷ നല്‍കിയത്. പ്രതിയായ ഹരികുമാര്‍ മുങ്ങിയത് സര്‍വീസ് റിവോള്‍വറും ഔദ്യോ​ഗിക ഫോണുമായിട്ടാണെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ പൊലീസിന് ​ഗുരുതര വീഴ്ചയുണ്ടായെന്ന് സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവസ്ഥലത്തെത്തിയ പൊലീസ് സനലിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതിഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം.

തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍നിന്നിറങ്ങിയ ആംബുലന്‍സ് നേരേ പോയത് നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു. പിന്നീട് ഇവിടെനിന്ന് ഏറെവൈകിയാണ് മെഡിക്കല്‍ കോളേജില്‍ എത്തിയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സനല്‍ മരണപ്പെടുകയും ചെയ്തു. പൊലീസിന് വീഴ്ച സംഭവിച്ചതായി എസ്‌ഐ സന്തോഷ് കുമാര്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

ആംബുലന്‍സിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന് ഡ്യൂട്ടി മാറാന്‍വേണ്ടിയാണ് സനലുമായി സ്‌റ്റേഷനിലേക്ക് പോയതെന്നാണ് പൊലീസുകാര്‍ നല്‍കിയ വിശദീകരണം. സംഭവത്തില്‍ ആംബുലന്‍സില്‍ യുവാവിനൊപ്പം കയറിയ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. സിപിഒമാരായ സജീഷ് കുമാര്‍, ഷിബു എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തതായും, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ഐജി മനോജ് എബ്രഹാം അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top