×

സംസ്ഥാനത്ത് 18 മുതല്‍ അനിശ്ചിതകാല ഓട്ടോ-ടാക്‌സി പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നവംബര്‍ 18 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗമാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.

ഓട്ടോ-ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം എന്നാവശ്യപ്പെട്ടാണു പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയന്‍ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഇ.നാരായണന്‍ നായര്‍ പറഞ്ഞു.

സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഓട്ടോ മിനിമം ചാര്‍ജ് നിലവില്‍ 20 രൂപയാണ്. ഇത് 30 ആക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് കമ്മിഷന്റെ ശുപാര്‍ശ. ടാക്സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്ധന വില വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു കമ്മിഷന്‍ ശുപാര്‍ശ. 2014ലാണ് അവസാനമായി ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിച്ചത്.

നിലവില്‍ ഒന്നര കിലോമീറ്ററിനാണ് മിനിമം ചാര്‍ജ് ഈടാക്കുന്നത്. മിനിമം കിലോമീറ്ററില്‍ മാറ്റം വരുത്തില്ല. ഒന്നര കിലോമീറ്റര്‍ കഴിഞ്ഞാല്‍ ഓരോ കിലോമീറ്ററിനും 10 രൂപയാണ് ഈടാക്കുന്നത്. ഇത് 12 ആക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. 15 ആക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top