×

ലോയേഴ്‌സ് യൂണിയന്‍ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു


ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ ഭരണഘടനാ സംരക്ഷണദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ഭരണഘടനാ മൂല്യങ്ങളും സമകാലീക സമൂഹവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. തൊടുപുഴ നഗരസഭ ടൗണ്‍ഹാളില്‍ പരിപാടി ചെയര്‍പേഴ്‌സണ്‍ മിനി മധു ഉദ്ഘാടനം ചെയ്തു.

കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. സുഹൃത്ത്കുമാര്‍ വിഷായവതരണം നടത്തി. എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെ വിദ്യാസാഗര്‍ സംസാരിച്ചു. എഐഎല്‍യു ജില്ലാ സെക്രട്ടറി പി എസ് ബിജു പൂമാലില്‍ സ്വാഗതവും അഡ്വ. അഖില്‍ എസ് ദാസ് നന്ദിയും പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top