×

വാട്‌സാപ്പില്‍ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍; പുത്തന്‍ പരിഷ്‌കാര പ്രകാരം 13 മണിക്കൂറും – സന്ദേശം മായ്ക്കാം

സാന്‍ഫ്രാന്‍സിസ്‌കോ (യുഎസ്): വാ വിട്ട വാക്ക് തിരികെ പിടിക്കാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കിലും വാക്കുകളുടെ കലവറയായ വാട്‌സാപ്പില്‍ ഇനി ഇത് തിരിച്ച്‌ പിടിക്കാം. വാട്‌സാപ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ സൗകര്യം പരിഷ്‌കരിച്ചത് ഉപയോക്താക്കള്‍ക്ക് സന്തോഷം പകരുകയാണ്. വാട്‌സാപ്പില്‍ സന്ദേശം ലഭിച്ച ഫോണില്‍ നിന്നും ഇത് നീക്കാനുള്ള സമയ പരിധി മാത്രമാണ് ദീര്‍ഘിപ്പിച്ചത്. അയച്ചയാള്‍ക്ക് സന്ദേശം പിന്‍വലിക്കാനുള്ള സമയപരിധി ഒരു മണിക്കൂറും 8 മിനിട്ടും 16 സെക്കന്‍ഡുമാണ്. ഇത് ഇങ്ങനെ തന്നെ തുടരും.

എന്നാല്‍ ‘ഡിലീറ്റ് ഫോര്‍ എവ്രിവണ്‍’ സൗകര്യം ഉപയോഗിക്കുമ്ബോള്‍ മറ്റ് ഫോണുകളിലേക്ക് ഒരു പിന്‍വലിക്കല്‍ നിര്‍ദ്ദേശം ലഭിക്കുകയും തുടര്‍ന്ന് സന്ദേശം അപ്രത്യക്ഷമാവുകയുമാണു ചെയ്യുന്നത്. നിലവില്‍ ഒരുമണിക്കൂറും 8 മിനിറ്റും 16 സെക്കന്‍ഡുംവരെ പിന്‍വലിക്കല്‍ നിര്‍ദ്ദേശം സ്വീകരിക്കുന്ന ഫോണുകളില്‍ മാത്രമേ സന്ദേശം അപ്രത്യക്ഷമാവുകയുള്ളു. ഈ സമയം ഫോണ്‍ ഓഫ് ആണെങ്കില്‍ സന്ദേശം അപ്രത്യക്ഷമാവില്ല.

 

എന്നാല്‍ പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയതോടെ 13 മണിക്കൂറും 8 മിനിറ്റും 16 സെക്കന്‍ഡിനും ഉള്ളില്‍ എപ്പോഴെങ്കിലും ഫോണ്‍ പ്രവര്‍ത്തന ക്ഷമമായാല്‍ സന്ദേശം മാഞ്ഞുപോകും. ആദ്യം 7 മിനിറ്റ് മാത്രം ലഭ്യമായിരുന്നു ‘ഡിലീറ്റ് ഫോര്‍ എവ്രിവണ്‍’ സൗകര്യം. ഈ വര്‍ഷം ആദ്യമാണ് ഒരുമണിക്കൂറിലധികമായി വര്‍ധിപ്പിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top