×

താന്‍ ഭക്തര്‍ക്ക് ഒപ്പമാണെന്നും ബിഡിജെഎസ് സമരത്തില്‍ പങ്കെടുക്കുന്നതിന് താന്‍ എതിരല്ലെ- മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ സ്ത്രീ പ്രവേശന്തില്‍ സുപ്രീം കോടതി വിധി നിരാശാജനകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കുന്നതില്‍ വിശ്വാസികള്‍ക്ക് ഒപ്പമാണ് എസ്‌എന്‍ഡിപിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇതിനൊപ്പം നിക്കണം. സ്ത്രീ പ്രവേശനത്തില്‍ സമരം ചെയ്യുന്ന യൂണിയന്‍ അംഗങ്ങളോട് വിശദീകരണം ചോദിക്കില്ലെന്നും അവരെ തടയില്ലെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന സമരം നാഥനില്ലാത്തതാണ്. തെരുവില്‍ നടക്കുന്ന സമരം കലാപം ലക്ഷ്യമിട്ടുള്ളതും അരാജകത്വം സൃഷ്ടിക്കുന്നതുമാണ്. നേതൃത്വമില്ലാത്ത സമരമാണ് ഇപ്പോള്‍ നടക്കുന്നത്, അതിനു ആളെകൂട്ടേണ്ട ബാധ്യത യോഗത്തിനില്ല. തങ്ങള്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി യോഗം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുന്നതിനെ വിലക്കില്ല. സുപ്രീം കോടതി വിധി നിരാശാജനകമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തണം. തമ്ബ്രാന്‍ കല്പിക്കും അടിയാന്‍ അനുസരിക്കണം എന്ന നയം ശരിയല്ല. ഹിന്ദു സംഘടനകള്‍ സമരത്തില്‍ എന്ന് പറഞ്ഞവര്‍ എസ്‌എന്‍ഡിപി യോഗത്തെ ഹിന്ദുക്കളായി കാണുന്നില്ലേ ? മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പന്തളം രാജ കുടുംബം പങ്കെടുക്കാതിരുന്നത് മര്യാദയല്ല

സര്‍ക്കാരിന്റെ ഒപ്പമാണോ ഭക്തരുടെ ഒപ്പമാണോ എന്ന് ചോദിച്ചാല്‍ താന്‍ ഭക്തര്‍ക്ക് ഒപ്പമാണെന്നും ബിഡിജെഎസ് സമരത്തില്‍ പങ്കെടുക്കുന്നതിന് താന്‍ എതിരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top