×

ശബരിമല: സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം; പുനഃപരിശോധന ഹര്‍ജി നല്‍കില്ല, മലക്കംമറിഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതി വിധിക്കെതിരെയുള്ള മുന്‍ നിലപാട് തിരുത്തി തിരുവിതാംകൂര്‍
ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. പുഃനപരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടില്ല എന്നാണ് പദ്മകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പമാണ് ബോര്‍ഡ്. മുഖ്യമന്ത്രിക്ക് തന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു.

ആലോചിക്കാത്ത കാര്യങ്ങളെക്കുറിച്ചാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. കാര്യങ്ങളെ സംബന്ധിച്ച്‌ ബോര്‍ഡിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാട് ദേവസ്വം ബോര്‍ഡ് സ്വീകരിക്കും.സര്‍ക്കാര്‍ വിരുദ്ധമായി ഒരുനിലപാടും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

കേസില്‍ പുഃനപരിശോധന ഹര്‍ജി നല്‍കുമെന്നായിരുന്നു ബോര്‍ഡിന്റെ ആദ്യനിലപാട്.പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി സര്‍ക്കാര്‍ അംഗീകരിക്കുകയും ദേവസ്വം ബോര്‍ഡ് നിരാകരിക്കുകയും ചെയ്തത് വിവാദമായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top