×

അയ്യപ്പ ബ്രോയെ കാണാന്‍ താനും പോകും – രശ്‌മി നായര്‍ – സുരേന്ദ്രന്‍, ശ്രീജിത്ത്‌ ഇവര്‍ക്കെതിരെ – രശ്‌മി 

കൃഷ്‌ണബ്രോയെയും ശിവബ്രോയെയും കാണാന്‍ പോകുന്നതുപോലെ തന്നെ താന്‍ ശബരിമലയിലെ അയ്യപ്പ ബ്രോയെയും കാണാന്‍ പോകുമെന്ന്‌ രശ്‌മി നായര്‍ പറയുന്നു. അതിനായി താന്‍ കാത്തിരിക്കുകയാണെന്നും രശ്‌മി കൂട്ടിച്ചേര്‍ത്തു

കൂടാതെ കെ സുരേന്ദ്രനും രഹ്ന ഫാത്തിമായും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്നും രശ്‌മി പറഞ്ഞു.
രശ്‌മിയുടെ ഫേസ്‌ ബുക്ക്‌ പോസ്‌റ്റ്‌ ഇങ്ങനെ

 

Image may contain: 1 person, standing and outdoor

ശബരിമല വിഷയത്തില്‍ ഒരു കലാപത്തില്‍ കുറഞ്ഞ ഒന്നും സംഘപരിവാര്‍ ലക്ഷ്യം വയ്‌ക്കുന്നില്ല എന്ന്‌ വിധി വന്ന ദിവസം തന്നെ ഞാന്‍ പറഞ്ഞിരുന്നു. അയ്യപ്പ വേഷത്തില്‍ പാതി ശരീരം പുറത്തു കാണിച്ചു ആ സ്‌ത്രീയുടെ ഫോട്ടോ വന്ന ദിവസം അതിനു വേണ്ടി സംഘപരിവാര്‍ കൊട്ടേഷന്‍ എടുത്ത മുസ്ലീം പ്രൊഫൈലുകളെ വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞാല്‍ സമൂഹത്തിനു നന്ന്‌ എന്നും പറഞ്ഞിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഇന്ന്‌ പറഞ്ഞത്‌ തന്നെ അന്നും ഞാന്‍ പറഞ്ഞിരുന്നു ശബരിമല ആക്ടിവിസ്റ്റുകള്‍ക്കു ഉഖ പാര്‍ട്ടി നടത്താനുള്ള ഇടമല്ല. ഈ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയ സഖാവ്‌ കടകംപള്ളി സുരേന്ദ്രന്‌ അഭിവാദ്യങ്ങള്‍.

Image may contain: 1 person, closeup

ഇനി അന്ന്‌ പറയാത്ത ഗൗരവമുള്ള ചില കാര്യങ്ങള്‍ പറയാം. രഹന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്‌ച നടത്തിയ വിവരം എനിക്ക്‌ നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ്‌ സ്‌പെയിസുകള്‍ക്കുള്ളില്‍ കയറി അതിനെ അശ്ലീല വല്‍ക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷന്‍ പലതവണ ഇവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്‌തു.

Image may contain: 2 people, people smiling, people standing, outdoor and closeup

ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ്‌ ആ സ്‌ത്രീയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങള്‍. അയ്യപ്പഭക്തരെ മുസ്ലീങ്ങള്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നു എന്ന ജനം ഠഢ വാര്‍ത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേര്‍ത്ത്‌ വായിക്കണം. ഈ ഗൂഢാലോചനയില്‍ സംസ്ഥാന പോലീസ്‌ ഫോഴ്‌സിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്ള കഏ ശ്രീജിത്തിന്റെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കണം.
രശ്‌മി പറയുന്നു

Image may contain: 2 people, people smiling, people standing

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top