×

രഹന ഫാത്തിമ യുടെ വീട് പ്രതിഷേധക്കാര്‍ തല്ലിതകര്‍ത്തു;

പമ്പ: ശബരിമലയില്‍ സ്ത്രീ പ്രവേശനം അസാധ്യമാക്കി വിശ്വാസികളുടെ പ്രതിഷേധം. കിസ് ഓഫ് ലൗ പ്രവര്‍ത്തക രഹ്നാ ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയുമാണ് പൊലീസ് സംരക്ഷണത്തോടെ മലകയറിയത്. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. പ്രശ്‌നങ്ങളുണ്ടാക്കാനാണ് അക്ടിവിസ്റ്റുകള്‍ മലയിലെത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്ക് കയറി ഇടപെടാന്‍ ശബരിമലയെ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

എറണാകുളത്തെ രഹ്നയുടെ വീട് പ്രതിഷേധക്കാര്‍ തല്ലിതകര്‍ത്തു. യുവതികളെ വനം ഐബിയിലേക്ക് മാറ്റിയിരിക്കുകയാണ്.

യുവതികള്‍ സന്നിധാനത്ത് എത്തിയതോടെ നടപന്തലില്‍ അഞ്ഞൂറോളം ഭക്തര്‍ നിരന്ന് കിടന്നു. അയ്യപ്പ ശരണമന്ത്രങ്ങള്‍ ഉയര്‍ന്നു. ഇതോടെ ഐജി ശ്രീജിത്ത് എത്തി ഭക്തരോട് കാര്യങ്ങള്‍ വിശദീകരിച്ചു. വിശ്വാസികളെ മറികടന്ന് മുന്നോട്ട് പോകില്ലെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നയപരമായ തീരുമാനം മന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ഇതോടെ ആക്ടിവിസ്റ്റുകളാണ് എത്തിയതെന്ന് പൊലീസും സര്‍ക്കാരും സമ്മതിക്കുന്ന അവസ്ഥയും വന്നു.

അങ്ങനെ സ്ത്രീ പ്രവേശനത്തിന്റെ മറവില്‍ ശബരിമലയില്‍ എത്തുന്നവര്‍ ആക്ടിവിസ്റ്റുകളാണെന്ന് സര്‍ക്കാരും പ്രഖ്യാപിക്കുന്ന അവസ്ഥയാണ്. ആക്ടിവിസ്റ്റുകളെ കയറ്റിയാല്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. അതുകൊണ്ടാണ് അടിയന്തര ഇടപെടല്‍ വരുന്നത്. ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കും. ഇത് സര്‍ക്കാര്‍ അംഗീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സോഷ്യല്‍ മീഡിയയിലെ വിവാദ നായിക രഹ്നാ ഫാത്തിമ സന്നിധാനത്തേക്ക് ഇരുമുടിയുമായെത്തിയാണ് സര്‍ക്കാരിനേയും വെട്ടിലാക്കിയത്. ഇതാണ് നയപരമായ തീരുമാനം എടുക്കാന്‍ കാരണം. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചാണ് കടകംപള്ളി തീരുമാനം എടുത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top