×

ജീവത്യാഗത്തിന്‌ തയ്യാര്‍; വിശ്വാസികളുടെ ഒരു സര്‍ക്കാര്‍ വരും ഡു ഓര്‍ ഡൈ ആണ്‌ ഇപ്പോഴത്തെ അവസ്ഥ- പ്രയാര്‍ ഗോപാലകൃഷ്‌ണന്‍

നിലയ്ക്കല്‍: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരായ പൊലീസ് നടപടി ശരിയായില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ജീവത്യാഗത്തിന് തയ്യാറായാണ് ഇപ്പോള്‍ ശബരിമലയിലേക്ക് പോകുന്നതെന്നും നിലയ്ക്കലില്‍ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഒരു വിശ്വാസിയായിട്ട് മാത്രമാണ് ഇപ്പോള്‍ ശബരിമലയിലേക്ക് പോകുന്നതെന്നും പ്രയാര്‍ പറഞ്ഞു. ഇവിടെ വിശ്വാസികളുടെ ഒരു സര്‍ക്കാര്‍ വരുമെന്നും ഡു ഓര്‍ ഡൈ ആണ് ഇപ്പോഴത്തെ അവസ്ഥയെന്നും പ്രയാര്‍ മാധ്യമങ്ങളോട് പറഞ്ഞു .

അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ചെയ്യട്ടെ. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ശബരിമലയിലേക്ക് പോകുകയാണ്. ആചാരത്തിന് വിരുദ്ധമായി യുവതികള്‍ കയറിയാല്‍ അന്ന് ശബരിമലയിലുള്ള പ്രാര്‍ത്ഥന മതിയാക്കും. വിശ്വാസികള്‍ അധികാരത്തില്‍ വരികയും നിയമത്തില്‍ മാറ്റമുണ്ടാകുകയും ചെയ്യുമ്ബോള്‍ മാത്രമേ പിന്നീട് ശബരിമലയിലേക്ക് പോകൂ. പമ്ബയില്‍ നാമജപ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ശബരിമലയിലേക്ക് പോയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top