×

യുവതികള്‍ക്ക് പൊലീസ് യൂണിഫോം : മുന്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പരാതി നല്‍കി

പത്തനംതിട്ട : ശബരിമല കയറാനെത്തിയ യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയ സംഭവത്തില്‍ പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്കെതിരെ പരാതി. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായി വിരമിച്ച കോട്ടയം മാഞ്ഞൂര്‍ സ്വദേശി കെ.എം. രാജീവാണ് പമ്ബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

കേരള പൊലീസ് ആക്‌ട് 43 പ്രകാരം പൊലീസ് യൂണിഫോം സേനാം​ഗങ്ങള്‍ അല്ലാത്തവര്‍ ഉപയോ​ഗിക്കുന്നത് കുറ്റകരമാണ്. ഈ പശ്ചാത്തലത്തില്‍ യൂണിഫോം ഉപയോ​ഗിച്ച്‌ കയറിയതിന് യുവതികള്‍ക്കെതിരെയും, ഇതിനു പ്രേരണ നല്‍കിയ ഉദ്യോ​ഗസ്ഥര്‍ക്കെതിരെയും കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആക്ടിവിസ്റ്റ് രഹന ഫാത്തിമ, ആന്ധ്രക്കാരിയായ വനിത മാധ്യമപ്രവര്‍ത്തക കവിത എന്നിവരെ പൊലീസ് ജാക്കറ്റും ഹെല്‍മറ്റും നല്‍കി മല ചവിട്ടാന്‍ അനുവദിച്ചത്. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാക്കളും പൊലീസ് നടപടിയെ വിമര്‍ശിച്ചിരുന്നു. എല്ലാവര്‍ക്കും തോന്നുംപോലെ പൊലീസ് യൂണിഫോം ധരിക്കാന്‍ കഴിയുമോ എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top