×

ഒടിയനായുള്ള മോഹന്‍ലാലിന്റെ തീപ്പൊരി ആക്ഷനും ഡയലോഗും – പുറത്ത്‌ വിട്ടത്‌ മോഹന്‍ലാല്‍ തന്നെ –

മരണ മാസായി മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ എത്തി. മലയാളഇ പ്രേക്ഷകരില്‍ അടിമുടി ആകാംക്ഷ വളര്‍ത്തുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്. മോഹന്‍ലാല്‍ ഫേസ്‌ബുക്ക് പേജിലൂടെയാണ് തന്നെയാണ് ട്രെയിലര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്.  ഒടിയനായുള്ള മോഹന്‍ലാലിന്റെ ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും ട്രെയിലറില്‍ കാണാം. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ട്രെയിലറില്‍ എത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ ട്രെയിലര്‍ തരംഗമായി കഴിഞ്ഞു. പീറ്റര്‍ െഹയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി.വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തും.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top