×

മീ.. ടു.. – കോടീശ്വരന്‍ പരിപാടിയ്‌ക്കിടെ തന്നോട്‌ ദുരുദേശപരമായി പെരുമാറി- ടെസ്സ ജോസഫ്‌

നടനും എംഎല്‍എയുമായ മുകേഷ് തന്നോട് ലൈംഗികമായ ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്ന് വെളിപ്പെടുത്തി കാസ്റ്റിങ് ഡയറക്ടര്‍ ടെസ്സ് ജോസഫ് രംഗത്ത്. 19 വര്‍ഷം മുമ്പത്തെ സംഭവമാണ് ഇപ്പോള്‍ ടെസ് വെളിപ്പെടുത്തിയിരിക്കുന്നത്.

കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോഴാണ് ഈ സംഭവമുണ്ടായത്. തന്റെ മുറിയിലേക്ക് മുകേഷ് നിരവധി തവണ വിളിച്ചുവെന്നും ടെസ്സ് ട്വീറ്റ് ചെയ്തു. പിന്നീട് തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റുകയുണ്ടായെന്നും ടെസ്സ് ജോസഫ് പറഞ്ഞു.

തനിക്കന്ന് 20 വയസ്സായിരുന്നു പ്രായം. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം അടുത്ത ഫ്‌ളൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് വെളിപ്പെടുത്തി.

 

I was 20 years old quiz directing when the mallu host called my room multiple times and then changed my room to beside his on the next sch. My then boss spoke to me for an hour & got me out on the next flight. 19 yrs on thank you Derek.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top