×

നിരുപാധികം മാപ്പ്; സ്ത്രീകള്‍ക്കെതിരായ പ്രസംഗത്തില്‍ ക്ഷമാപണവുമായി കൊല്ലം തുളസി

 ബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ വലിച്ചുകീറുമെന്ന കൊലവെറി പ്രസംഗം നടത്തിയ ബിജെപി നേതാവും നടനുമായ കൊല്ലം തുളസി മാപ്പു പറഞ്ഞു. ചാനല്‍ ചര്‍ച്ചയ്ക്കിടയിലായിരുന്നു തുളസിയുടെ മാപ്പ് പറച്ചില്‍. വിശ്വാസിയുടെ ഭാഗത്ത് നിന്നുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു അതെന്ന് തുളസി പറഞ്ഞു. തെറ്റ് ബോധ്യമായി പരാമര്‍ശം നിരുപാധികം പിന്‍വലിക്കുന്നു. നാല് ശുംഭന്‍മാരെന്ന് വിളിച്ചത് സുപ്രീം കോടതി ജഡ്ജിമാരെയല്ലെന്നും കേസ് കൊടുത്ത നാലുപേരെയാണെന്നും തുളസി പറഞ്ഞു.

തെറ്റ് പറ്റിപ്പോയി. അയ്യപ്പ ഭക്തനായിട്ടാണ് ബിജെപിയുടെ പരിപാടിയില്‍ ചെന്നുപെട്ടത്. ഭക്തി മൂത്തു ആവേശം മൂത്തു പറഞ്ഞുപോയതാണ്. അതില്‍ തെറ്റുണ്ടെന്ന് മനസ്സിലായി. ആ പ്രസ്താവന പിന്‍വലിക്കുന്നു, അതുകൊണ്ട് സ്ത്രീ സമൂഹത്തിന് എന്തെങ്കിലും അപമാനം സംഭവിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നു. മാപ്പ് ചോദിക്കുന്നു. ദയവായി വിവാദമുണ്ടാക്കരുതേയെന്നും തുളസി പറഞ്ഞു.

ഇതിലും വലിയ പ്രശ്‌നങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. എന്നെ ഇരയാക്കിയതില്‍ വിഷമമുണ്ടെന്നും തുളസി പറഞ്ഞു. മലാളിയായ ഒരു സ്ത്രീയും ദര്‍ശനത്തിന് പോകുമെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും തുളസി പറഞ്ഞു.

സ്ത്രീകളെ അപമാനിച്ചതിന് വനിതാ കമ്മീഷന്‍ തുളസിക്ക് എതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പുമായി തുളസി രംഗത്തെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top