×

ന്ത്രി സ്ഥാനം രാജിവച്ചത് കളക്ടര്‍ അനുപമ എഴുതിയ ഫയല്‍ കണ്ട് മനംനൊന്തെന്ന് തോമസ് ചാണ്ടി

കൊച്ചി: മന്ത്രിസ്ഥാനത്തു നിന്ന് രാജിവെച്ചത് കളക്ടര്‍ ടി.വി. അനുപമ എഴുതിയ ഫയല്‍ കണ്ടപ്പോഴുണ്ടായ മനോവിഷമം മൂലമെന്ന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഇനി മന്ത്രിസ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലന്നും അദ്ദഹം പറഞ്ഞു. എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.ലൈംഗിക ആരോപണത്തില്‍പ്പെട്ട് എന്‍സിപിയുടെ മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്‍ രാജിവെച്ചപ്പോഴാണ് കുട്ടനാട് എംഎല്‍എയായ തോമസ് ചാണ്ടിക്ക് നറുക്ക് വീഴുന്നത്. പിന്നീട് തുടര്‍ന്ന് അങ്ങോട്ട് മന്ത്രിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു

. തുടര്‍ന്ന് പാടശേഖരം കയ്യേറി റിസോര്‍ട്ടിലേക്ക് റോഡ് പണിതെന്ന കേസില്‍ സര്‍ക്കാരിനെതിരെ കോടതി പരാമര്‍ശം വന്നതോടെ തോമസ് ചാണ്ടിക്ക് രാജിവെക്കേണ്ടി വരികയായിരുന്നു. മന്ത്രിയുടെ കേസിനെ തുടര്‍ന്ന് സര്‍ക്കാരിന് കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനവും നേരിടേണ്ടി വന്നു. തനിക്കെതിരെ കേസൊന്നുമില്ലെന്നും ഒരു വ്യക്തി നല്‍കിയ പരാതി കേസായി പരിഗണിക്കാനാവില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. വക്കീലിന്റെ പിഴവു കൊണ്ടാണ് രാജിവെക്കേണ്ട സാഹചര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വക്കീല്‍ തന്നോടോ അസിസ്റ്റന്റ് വക്കീലന്മാരോടോ ചോദിക്കാതെ ചീഫ് സെക്രട്ടറിയെയും റവന്യൂ സെക്രട്ടറിയെയും പ്രതിസ്ഥാനത്ത് വെച്ചിരുന്നു. ഇവരെ പ്രതിസ്ഥാനത്ത് നിന്ന് മാറ്റുകയോ കേസ് പിന്‍വലിക്കുകയോ വേണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും വക്കീല്‍ രണ്ടും സമ്മതിച്ചില്ല. തോമസ് ചാണ്ടി എന്ന വ്യക്തിക്ക് ചീഫ് സെക്രട്ടറിക്കെതിരെ കേസ് നല്‍കാമെങ്കിലും ഒരു മന്ത്രിക്ക് അതിനാകില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാരിനെതിരെ കോടതി പരാമര്‍ശമുണ്ടായതും മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതും -തോമസ് ചാണ്ടി വിശദീകരിച്ചു.

കേന്ദ്ര സര്‍ക്കാരിനെതിരെ എന്‍സിപി ബുധനാഴ്ച സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിനെക്കുറിച്ച്‌ വിശദീകരിക്കാനാണ് എന്‍സിപി വാര്‍ത്താസമ്മേളനം നടത്തിയത്. കേരളാ കോണ്‍ഗ്രസ് ബി, എന്‍സിപിയുമായി ലയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി.പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. കേരളാ കോണ്‍ഗ്രസ് തന്നെയാണ് ലയനത്തിന് മുന്‍കൈ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top