×

അടൂരില്‍ വ്യാ​ജ ‘ഡിസ്റ്റിലറി’ ! നിര്‍മ്മിക്കുന്നത് വ്യാ​ജ ജവാന്‍, പോ​ര്‍​ട്ട് റം ഉള്‍പ്പെടെ

അ​ടൂ​ര്‍ : മ​ണ​ക്കാ​ല താ​ഴ​ത്തു​മ​ണ്ണി​ല്‍ വീ​ടി​നോ​ടു ചേ​ര്‍​ന്ന പ​ഴ​യ​കെ​ട്ടി​ട​ത്തി​ല്‍ മു​ന്‍ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന വ്യാ​ജ​വി​ദേ​ശ​മ​ദ്യ നി​ര്‍​മി​ത യൂ​ണി​റ്റി​ല്‍ നി​ന്നും വ​ന്‍​മ​ദ്യ​ശേ​ഖ​ര​വും ഇ​ത് നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

മു​ന്‍ എ​ക്സൈ​സ് ഗാ​ര്‍​ഡി​ന്‍റെ നേ​തൃത്വ​ത്തി​ല്‍ ന​ട​ന്നു​വ​ന്ന വ്യാ​ജ​മ​ദ്യ​നി​ര്‍​മാ​ണ​ശാ​ല​യി​ലാ​യി​രു​ന്നു റെ​യ​ഡ്. വീ​ട്ടു​ട​മ പി​ടി​യി​ലാ​യി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​നു ല​ഭി​ച്ച ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഷാ​ഡോ പോ​ലീ​സ് അ​ടൂ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു റെ​യ്ഡ്. രാ​ത്രി വൈ​കി​യും റെ​യ്ഡ് തു​ട​രു​ക​യാ​ണ്.

ഒ​രു ലി​റ്റ​ര്‍ വീ​ത​മു​ള്ള 165 ബോ​ട്ടി​ല്‍ വ്യാ​ജ ജ​വാ​ന്‍ റ​മ്മും, 840 ലി​റ്റ​ര്‍ സ്പി​രി​റ്റും കു​പ്പി​ക​ളി​ല്‍ നി​റ​യ്ക്കാ​നാ​യി വ​ലി​യ ക​ന്നാ​സി​ല്‍ ത​യാ​റാ​ക്കി​യ 200 ലി​റ്റ​റോ​ളം മ​ദ്യ​വും ക​ണ്ടെ​ടു​ത്തു. സ്പി​രി​റ്റി​നെ ജ​വാ​ന്‍ മ​ദ്യ​മാ​ക്കി മാ​റ്റു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചു​വ​ന്ന കെ​മി​ക്ക​ല്‍, എ​സ​ന്‍​സ്, കു​പ്പി​ക​ള്‍ സീ​ല്‍​ചെ​യ്യു​ന്ന​തി​നു​ള്ള യ​ന്ത്ര​ങ്ങ​ള്‍, വ്യാ​ജ​ലേ​ബ​ലു​ക​ള്‍ എ​ന്നി​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​ട​മ താ​ഴ​ത്തു​മ​ണ്‍ ചു​ണ്ടോ​ട്ട് എ​ബി (45) യെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top