×

തൊട്ടടുത്ത അമ്ബലങ്ങളില്‍ പോകാത്തവരാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത് ; മാളികപ്പുറം മേല്‍ശാന്തി

ശബരിമല : വീടിന് തൊട്ടടുത്തുള്ള അമ്ബലങ്ങളില്‍ പോകാന്‍ തയ്യാറാകാത്തവരാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്ബൂതിരി. വിശ്വാസികള്‍ക്കിടയില്‍ ഭിന്നത സൃഷ്‌ടിക്കുകയാണ് ഇവരുടെ ഉദ്ദേശം. അതിനുവേണ്ടിയാണ് സവര്‍ണതയും, അവര്‍ണതയും, ഫ്യൂഡലിസവുമെല്ലാം ഇതിനിടയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരുന്നത്.

വിശ്വാസികള്‍ നടത്തുന്നത് ധര്‍മ്മ സമരമാണെന്നും അനീഷ് നമ്ബൂതിരി പറഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ മുറുകെ പിടിക്കണം. അയ്യപ്പനെ കാണാനെത്തുന്നവര്‍ ജാതിയും മതവും നോക്കി വരുന്നവരല്ലെന്നും അനീഷ് നമ്ബൂതിരി പറഞ്ഞു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സന്നിധാനം തുടര്‍ച്ചയായി സംഘര്‍ഷഭൂമിയാകുന്ന സാഹചര്യത്തിലാണ് മാളികപ്പുറം മേല്‍ ശാന്തിയുടെ വിമര്‍ശം.

അതേസമയം, മലചവിട്ടാന്‍ ഇന്നും സ്ത്രീകള്‍ എത്തി. ആന്ധ്രാസ്വദേശിനികളായ രണ്ട് പേരാണ് പമ്ബയിലെത്തിയത്. മലകയറാന്‍ തുടങ്ങിയെങ്കിലും പ്രതിഷേധക്കാരില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് 42 വയസ്സില്‍ താഴെ പ്രായമുള്ള ഇവര്‍ മടങ്ങുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top