×

കന്യാസ്ത്രീയല്ല എന്ന് പറയാനുള്ള അധികാരവും അവകാശവും ആര്‍ക്കുമില്ല ; സ്പീക്കര്‍

തിരുവനന്തപുരം: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി.ജോര്‍ജ് എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭയുടെ അന്തസ്സിന് ചേരാത്ത പരാമര്‍ശമാണ് പി.സി.ജോര്‍ജ് നടത്തിയതെന്നും സ്പീക്കര്‍ പറഞ്ഞു.

കേരളത്തെ പാതാളത്തോളം താഴ്ത്തുകയാണ് അദ്ദേഹം. സ്ത്രീയുടെ അവകാശത്തിന് വേണ്ടി വാദിക്കാന്‍ ബാധ്യതപ്പെട്ടവരില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നത് അംഗീകരിക്കാനാവുന്നതല്ല. ഇത്തരം വിഷയങ്ങളിലെല്ലാം പുരുഷ മേധാവിത്വപരമായ സമീപനമാണ് അദ്ദേഹം സ്വകീരിക്കന്നത.്

അവര്‍ കന്യാസ്ത്രീയല്ല എന്ന് പറയാനുള്ള അധികാരവും അവകാശവും അദ്ദേഹത്തിനെന്നല്ല ആര്‍ക്കുമില്ല. പരാതി ഉന്നയിച്ചതിന്റെ പേരില്‍ അവര്‍ കന്യാസ്ത്രീയല്ല എന്ന് പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാവാവുന്നതല്ല. അവരെ വിളിച്ച പദവും അതില്‍ വിഷമമില്ല എന്ന പ്രസ്താവനയും അങ്ങേയറ്റം അപലപനീയമാണ്.

ആര് കന്യാസ്ത്രീയാണ് അല്ല എന്നത് പറയാന്‍ അദ്ദേഹത്തിന് അവകാശമില്ല. ഒരാളേയും ഇത്തരത്തില്‍ അപമാനിക്കാനുള്ള അധികാരവും അദ്ദേഹത്തിനില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top