×

സിസ്റ്റര്‍ സൂസന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം: പത്തനാപുരം മൗണ്ട് താബോര്‍ ദയാറ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇടത് കൈത്തണ്ടയിലുള്ള ആഴമേറിയ മുറിവല്ലാതെ ശരീരത്തില്‍ മറ്റ് മുറിവുകള്‍ കണ്ടെത്താനായില്ല. അന്നനാളത്തില്‍ നിന്ന് നാഫ്തലിന്‍ ഗുളികളും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന സിസ്റ്റര്‍ സൂസന്‍ ആത്മഹത്യ ചെയ്തതാവാം എന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും സഹോദരി ഇന്നലെ വ്യക്തമാക്കിയിരുന്നു. കോണ്‍വെന്റ് അധികൃതരും സമാനമായ മൊഴിയാണ് പൊലീസില്‍ നല്‍കിയിരുന്നത്. ഞായറാഴ്ചയായിട്ടും ഇവരെ സമീപത്തെ പള്ളിയിലോ ചാപ്പലിലോ പ്രഭാത കുര്‍ബാനയ്ക്കു കാണാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. മുറിക്കുള്ളിലും കിണറിന്റെ സമീപത്തുള്ള ഭിത്തിയിലും രക്തപ്പാടുകള്‍ കണ്ടെത്തിയിരുന്നു. സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ അധ്യാപികയായിരുന്നു ഇവര്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top