×

ആ കോടീശ്വരനെക്കുറിച്ച്‌ വിവരമില്ല; ഓണം ബംബറിന്റെ ഓണറിനെ കാത്ത് കേരളം

തൃശ്ശൂര്‍; സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കാണാനുള്ള കാത്തിരിപ്പിലാണ് കേരളം. എന്നാല്‍ കോടീശ്വരന്‍ ഇപ്പോഴും അജ്ഞാതനായി തുടരുകയാണ്. തൃശ്ശൂരിലെ എസ്‌എസ് മണിയന്‍ ഏജന്‍സിയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്‌. കഴിഞ്ഞ ജൂലൈ 26ന് രവി എന്ന ഏജന്റാണ് ഇവിടെ നിന്ന് 10 ടിക്കറ്റുകള്‍ വാങ്ങിയത്.

എന്നാല്‍ ഇദ്ദേഹം ഇതുവരെ ഏജന്‍സിയുമായി ബന്ധപ്പെട്ടിട്ടില്ല. 10 ടിക്കറ്റുകള്‍ അടങ്ങിയ ഒരു ബുക്കാണ് രവി വാങ്ങിയത്. എന്നാല്‍ ആര്‍ക്കാണ് ഇദ്ദേഹം ടിക്കറ്റ് വിറ്റതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒന്നാം സമ്മാന ജേതാവ് അധികം വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് എസ്‌എസ് മണിയന്‍ ഏജന്‍സി. 10 കോടിയാണ് സമ്മാനത്തുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top