×

തിരുവോണ നാളില്‍ ബാറുകള്‍ക്ക് ചാകര; നേടിയത് 60 കോടിയിലേറെ – മൂന്നിരട്ടി വിലയ്ക്കാണ് ബാറുകളില്‍ മദ്യം വില്‍ക്കുന്നത്.

തിരുവനന്തപുരം: തിരുവോണത്തിന് സര്‍ക്കാരിന്റെ ചില്ലറ മദ്യവില്‍പനശാലകള്‍ അടച്ചിട്ടപ്പോള്‍ ബാറുകള്‍ക്ക് ചാകര. തിരുവോണത്തിന് മാത്രം സംസ്ഥാനത്തെ ബാറുകള്‍ക്ക് ലഭിച്ചത് 60 കോടിയിലേറെ രൂപ. പ്രളയവും തൊഴിലാളികളുടെ വര്‍ഷങ്ങളായുള്ള ആവശ്യവും കണക്കിലെടുത്ത് ഇത്തവണ സര്‍ക്കാര്‍ ബിവറേജുകള്‍ക്ക് തിരുവോണത്തിന് അവധി നല്‍കുകയായിരുന്നു. ഇതാണ് വലിയ വരുമാന വര്‍ധനവുണ്ടാക്കാന്‍ ബാറുകളെ സഹായിച്ചത്.

കഴിഞ്ഞ തിരുവോണത്തിന് ബിവറേജസ്് കോര്‍പറേഷന്‍ മാത്രം 49 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പന 12 കോടി രൂപ. ബിവറേജസ്് കോര്‍പറേഷന്‍ ഇത്തവണ ഉത്രാടത്തിനു 45.78 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ ഉത്രാടദിനത്തിലെ വില്‍പന 44 കോടിയും. ഈ വര്‍ഷം തിരുവോണത്തിന് അവധിയായിരുന്നതിനാല്‍ ഉത്രാടത്തിന് വലിയ വില്‍പന കണക്കു കൂട്ടിയിരുന്നു.

തിരുവോണത്തിന് ബാറുകള്‍ തുറക്കുന്നതിനാല്‍ ഉപയോക്താക്കള്‍ തലേന്ന് ചില്ലറ വില്‍പനശാലകളില്‍ തിരക്കു കൂട്ടിയില്ല. തിരുവോണ ദിവസം ബാറുകളില്‍ നല്ല തിരക്കായിരുന്നു. ബിവറേജസ് കോര്‍പറേഷനെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണ് ബാറുകളില്‍ മദ്യം വില്‍ക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top