×

വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കില്ല- നമിത

വിവാഹത്തെപ്പറ്റിയും നടി ്‌അഭിമുഖത്തില്‍ മനസ് തുറന്നു. വിവാഹത്തെക്കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ വിവാഹം കഴിഞ്ഞാല്‍ പിന്നെ അഭിനയം തുടരാന്‍ താല്‍പര്യമില്ല. തന്റെ അമ്മയെ പോലെ വീട്ടമ്മയായിരിക്കാനാണ് തന്റെ ആഗ്രഹമെന്നും നമിത പറഞ്ഞു.

കല്യാണത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും വീട്ടില്‍ തുടങ്ങിയിട്ടില്ല. കുറച്ച്‌ കൂടി പക്വത വന്നിട്ടേ അതേപ്പറ്റി ആലോചിക്കുന്നുള്ളു. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കി, വീട്ടുകാര്യങ്ങള്‍ ശ്രദ്ധിച്ച്‌ കഴിയാനാണ് ഇഷ്ടമെന്നാണ് നമിത പറഞ്ഞത്.എല്ലാ കുടുംബത്തിന്റെയും അടിത്തറ സ്ത്രീകളാണ്. ഞാന്‍ എന്റെ അമ്മയെ കണ്ട് വളര്‍ന്ന പെണ്‍കുട്ടിയാണ്. അമ്മ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ച വ്യക്തിയായിരുന്നു.അതുപോലെ നല്ലൊരു കുടുംബിനിയായി കഴിയാനാണ് തനിക്കും ഇഷ്ടമെന്ന് നമിത അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും എല്ലാവര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും നമിത പറഞ്ഞു.

അതേസമയം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കട്ടഫാനാണ് താനെന്നും വിവാഹം കഴിച്ച്‌ സിനിമയില്‍ നിന്ന് വിട്ടുപോകുന്നതിന് മുമ്ബ് ഇരുവരുടെയും കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും നമിത പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top