×

മദ്യപാനം;65 കാരനെ 19 കാരന്‍ കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനില്‍ കൊലക്കത്തിയുമായി ഹാജരായി. സംഭവം തൊടുപുഴയില്‍

തൊടുപുഴ: എസ്റ്റേറ്റ് ലയത്തിലെ മുറിയില്‍ സുഹൃത്തുമൊത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിന്റെ പ്രതികാരം തീര്‍ക്കാന്‍ 19 -കാരന്‍, റബ്ബര്‍ ടാപ്പിങ് തൊഴിലാളിയെ ജോലിക്കിടെ വെട്ടികൊലപ്പെടുത്തി. നിരവധി കേസുകളില്‍ പ്രതിയായ സുഹൃത്തിനെ വിളിച്ചുവരുത്തി യുവാവ് ലയത്തിലെ മുറിയില്‍ മദ്യപിച്ചതിനെയാണ് തൊഴിലാളി ചോദ്യം ചെയ്ത്. കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ പാറപ്പറ്റയില്‍ ഇന്ന് പുലര്‍ച്ചെ 6.45-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കാളിയാര്‍ എസ്റ്റേറ്റ് ലയത്തില്‍ താമസി്ക്കുന്ന കോടംതറയില്‍ സദാനന്ദ(64) നാണ് കൊല്ലപ്പെട്ടത്. ഇതേ ലയത്തിലെ താമസക്കാരന്‍ ചെമ്മായത്ത് സാജന്റെ മകന്‍ അന്‍സന്‍ (19)വാക്കത്തി ഉപയോഗിച്ച്‌ ഒറ്റവെട്ടിന് സദാനന്ദന്റെ ജീവനെടുത്തത്.

ലയത്തിലെ ഒരു മുറിയില്‍ താമസക്കാര്‍ ഇല്ലായിരുന്നു. വര്‍ഷങ്ങളായി ഈ മുറി ഉപയോഗിച്ച്‌ വന്നിരുന്നത് അന്‍സനും സുഹൃത്തുക്കളും ആയിരുന്നു. കഴിഞ്ഞ ദിവസം നിരവധി കേസുകളിലെ പ്രതിയായ സുഹൃത്തും അന്‍സനൊപ്പം മുറിയിലെത്തി മദ്യപിച്ചിരുന്നു. ഇത് സദാനന്ദന്‍ ചോദ്യം ചെയ്തു. ഇത് തുടര്‍ന്നാല്‍ മുറി ഒഴിപ്പിക്കാന്‍ വേണ്ടത് ചെയ്യുമെന്നുമുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ അസമയത്ത് മുറിയില്‍ നിന്നും ഒച്ചപ്പാടുണ്ടാവുന്നുണ്ടെന്ന് കാണിച്ച്‌ താമസക്കാര്‍ എസ്റ്റേറ്റ് അധികൃതര്‍ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് എസ്റ്റേറ്റ് മാനേജര്‍ എത്തി മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ട് അന്‍സന് നോട്ടീസ് നല്‍കി. പരാതിക്കുപിന്നില്‍ സദാനന്ദനാണെന്നാണ് ആന്‍സന് ലഭിച്ച വിവരം.

വൈരാഗ്യം തീര്‍ക്കാന്‍, തോട്ടത്തില്‍ റബ്ബര്‍ ടാപ്പിംഗില്‍ ഏര്‍പ്പെട്ടിരിക്കെ പിന്നില്‍ നിന്നെത്തിയ അന്‍സന്‍ സദാനന്ദന്റെ കഴുത്തില്‍ വാക്കത്തിക്ക് വെട്ടുകയായിരുന്നു. പത്തേക്കറോളം വിസ്തൃതിയുള്ള തോട്ടത്തില്‍ റബ്ബര്‍ മരത്തിന് മറവില്‍ ഒളിച്ചിരുന്നായിരിക്കാം അന്‍സന്‍ കൃത്യം നടത്തിയതെന്നാണ് പരക്കെ ഉയര്‍ന്നിട്ടുള്ള സംശയം. ദിവസവും സദാനന്ദനെ സഹായിക്കാന്‍ ഭാര്യ കൂടെ പോകുമായിരുന്നു. ഇന്ന് ഇവര്‍ തോട്ടത്തിലേക്ക് പോയില്ല. ഇത് മനസ്സിലാക്കിയാണ് അന്‍സന്‍ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് സൂചന. വെട്ടേറ്റ് സദാനന്ദന്റെ കഴുത്ത് പകുതിയോളം മുറിഞ്ഞ അവസ്ഥയിലാണ്.നിലവിളികേട്ട് അടുത്ത തോട്ടത്തില്‍ ടാപ്പിംഗില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ഓടിയെത്തി. ഈ സമയം അന്‍സന്‍ ഓടി രക്ഷപെട്ടിരുന്നു. ഇവരില്‍ നിന്നും വിവരമറിഞ്ഞ നാട്ടുകാരില്‍ ചിലര്‍ വിവരം പൊലീസിലറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top