×

ബ്രൂവറി വിവാദം: എക്‌സൈസ് മന്ത്രിയോട് പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി ഒന്നാംപ്രതി

കോഴിക്കോട്: സംസ്ഥാനത്ത് മദ്യനിര്‍മ്മാണ ശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ഉറച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറികളും ഡിസ്റ്റിലറിയും തുടങ്ങിയതില്‍ എക്‌സൈസ് മന്ത്രിയോട് പത്തുചോദ്യങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എക്‌സൈസ് മന്ത്രിക്ക് മറുപടിയില്ലെന്ന് അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങള്‍:

അനുമതി നല്‍കിയ ജില്ലയിലെ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ ഉത്തരവുണ്ടോ?

കാക്കനാട് കിന്‍ഫ്രാ പാര്‍ക്കില്‍ പത്ത് ഏക്കര്‍ അനുവദിച്ചത് എന്തടിസ്ഥാനത്തില്‍?

ഡിസ്റ്റിലറികളും ബ്രൂവെറികളും അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പെവിടെ?

ആരാണ് ഫയലില്‍ ഒപ്പിട്ടതെന്ന് വ്യക്തമാക്കണം?.

മദ്യനയത്തില്‍ ബ്രൂവറികളുടെ കാര്യം പറഞ്ഞിട്ടുണ്ടോ?

ആദ്യ പരിഗണനയുടെ മാനദണ്ഡം വ്യക്തമാക്കണം?

മന്ത്രിസഭാ യോഗത്തില്‍ ഇകകാര്യം ചര്‍ച്ച ചെയ്‌തോ?

കേരള ഫോറിന്‍ ലിക്കര്‍ റൂള്‍ പാലിച്ചാണോ അപേക്ഷ ക്ഷണിച്ചത്?

പുതിയതായി മദ്യ നിര്‍മ്മാണ ശാലകള്‍ അനുവദിക്കുമ്ബോള്‍ ഇപ്പോള്‍ അവ ലഭിച്ചവര്‍ മാത്രം എങ്ങനെയറിഞ്ഞു?

ബ്രൂവറി-ഡിസ്റ്റിലറി അനുവദിച്ചപ്പോള്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നോ?

അനുമതി നേടിയ ബ്രൂവറികളിലൊന്ന് മദ്യകമ്ബനിയുടെ ബെനാമിയാണെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങള്‍ തെറ്റെന്ന് തെളിയക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിലും എല്‍ഡിഎഫ് പ്രകടനപത്രികയിലും ഇല്ലാത്ത കാര്യമാണ് ബ്രൂവെറി നിര്‍മ്മാണ ശാലകള്‍. അഴിമതിയില്‍ വ്യവസായ വകുപ്പിനും പങ്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാംപ്രതി. എക്‌സൈസ് മന്ത്രി രണ്ടാംപ്രതി. അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top