×

ഇന്‌ഡോര്‌ ഫുട്‌ബോള്‌ കോര്‌ട്ട ഡോ.ബോബി  ചെമ്മണൂര്‌ ഉദ്‌ഘാടനം ചെയ്‌തു.

കോഴിക്കോട്‌: ഫറോക്ക്‌ നല്ലൂരില്‌ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇന്‌ഡോര്‌ ഫുട്‌ബോള്‌ കോര്‌ട്ട്‌ ചെമ്മണൂര്‌ ഇന്റര്‌നാഷണല്‌ ഗ്രൂപ്പ്‌ ചെയര്‌മാനും മാനേജിംഗ്‌ ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‌ ഉദ്‌ഘാടനം ചെയ്‌തു.
ഇത്തരം സംരംഭങ്ങള്‌ യുവാക്കള്‌ക്ക്‌ മികച്ച കായികക്ഷമത നല്‌കുകയും അതുവഴി അവരുടെ ജീവിതവിജയം സാധ്യമാക്കുകയും ചെയ്യുമെന്ന്‌ ഡോ. ബോബി ചെമ്മണൂര്‌ പറഞ്ഞു. ഫിഫ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ മഴയത്തും വെയിലത്തും ഫുട്‌ബോള്‌ കളിക്കാന്‌ ഉതകുന്ന രീതിയില്‌ കോര്‌ട്ട്‌ നിര്‌മ്മിച്ചിരിക്കുന്നത്‌. ഉദ്‌ഘാടന ചടങ്ങില്‌ ഫറോക്ക്‌ മുന്‌സിപ്പാലിറ്റി ചെയര്‌പേഴ്‌സണ്‌ കമറു ലൈല അധ്യക്ഷയായിരുന്നു.
ഫറോക്ക്‌ മുന്‌സിപ്പാലിറ്റി വൈസ്‌ചെയര്‌മാന്‌ കെ. മൊയ്‌തീന്‌കോയ, കൗണ്‌സിലര്‌മാരായ സി.വി. ഷീബ, പി.എല്‌. ബിന്ദു, ഫറോക്ക്‌ അഡീഷണല്‌ എസ്‌. ഐ. എന്‌ സുബൈര്‌, സ്‌പോര്‌ട്‌സ്‌ കൗണ്‌സില്‌ ജില്ലാ പ്രസിഡണ്ട്‌ കെ. ജെ.മത്തായി, സന്തോഷ്‌ ട്രോഫി കേരള ടീം താരം ജിയാദ്‌ ഹസ്സന്‌, പി. വേണുഗോപാല്‌ തുടങ്ങിയവര്‌ സംസാരിച്ചു. ഫറോക്ക്‌ മുന്‌സിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം. സുധര്‌മ്മ സ്വാഗതവും, സി. കബീര്‌ നന്ദിയും പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top