×

ബിഷപ്പിന്റെ നിരപരാധിത്വം തെളിഞ്ഞാല്‍ സ്വഭാവഹത്യക്ക് ആര് ഉത്തരവാദിത്തം പറയുമെന്ന- അഭിഭാഷകന്‍ മന്‍ദീപ് സിംഗ്.

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്നും ബിഷപ്പിനായി സുപ്രീംകോടതി വരെ പോകാന്‍ തയ്യാറാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മന്‍ദീപ് സിംഗ്. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്‍റെ സമന്‍സ് ഇതുവരെ കിട്ടിയിട്ടില്ലെന്നും ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ പൊലീസുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്നും മന്‍ദീപ് പറഞ്ഞു. ബിഷപ്പിന്റെ നിരപരാധിത്വം തെളിഞ്ഞാല്‍ അദ്ദേഹത്തിന് നേരയുണ്ടായ സ്വഭാവഹത്യക്ക് ആര് ഉത്തരവാദിത്തം പറയുമെന്നും അഭിഭാഷകന്‍ ചോദിച്ചു.

എന്നാല്‍ അഭിഭാഷകന്റെ വാദം തള്ളി ജലന്ധര്‍ രൂപത പ്രസ്താവന ഇറക്കി. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും ബിഷപ്പിന് വേണ്ടി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top