×

മാണിയ്‌ക്ക്‌ തിരിച്ചടി; കാനവും ജയരാജനും ശ്രീധരന്‍പിള്ളയും ബിജുവും ജോസ്‌ മോനും പറയുന്നത്‌ ഇങ്ങനെ

കൊച്ചി : ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് വിജിലന്‍സ് നല്‍കിയ രണ്ടാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളിയതിനെ സ്വാഗതം ചെയ്ത് മുന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ കെ പി സതീശന്‍. കേസില്‍ തുടര്‍ അന്വേഷണം വേണ്ട. നിലവിലെ തെളിവുകള്‍ തന്നെ മതി കേസ് തെളിയിക്കാനെന്ന് അഡ്വ കെ പി സതീശന്‍ പറഞ്ഞു. പുനരന്വേഷണം ഇല്ലാതെ കിട്ടിയ തെളിവുകള്‍ കൊണ്ടു തന്നെ ശിക്ഷിക്കാനാകുമെന്നും കെപി സതീശന്‍ പറഞ്ഞു.

 

കേസില്‍ വസ്‌തുതയുണ്ടെന്ന്‌ തെളിഞ്ഞതായി കാനവും, അഴിമതിക്കാരെ തുറങ്കിലടക്കണമെന്ന്‌ പി എസ്‌ ശ്രീധരന്‍പിള്ളയും പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം മാണിക്ക്‌ ലഭിച്ചുവെന്ന്‌ കെ മുരളീധരനും പറഞ്ഞു
ബാര്‍ കോഴക്കേസില്‍ കെ എം മാണി കോഴ വാങ്ങിയതിന്‌ തെളിവില്ലെന്ന വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ തള്ളിയത്‌ ജനവിശ്വാസം കൂട്ടൂന്ന വിധിയെന്ന്‌ ബാറുടമ ബിജു രമേശ്‌ പറഞ്ഞു.

അഴിമതി കേസുകളിലെ പുതിയ നിയമഭേദഗതി ബാര്‍കേസിലും ബാധകമാകും. തുടരന്വേഷണത്തിനുള്ള സാധ്യത തുറന്നുകൊണ്ടാണ് കോടതിയുടെ നടപടി. തുടരന്വേഷണത്തിന് അനുമതി വാങ്ങാന്‍ കേസ് ഡിസംബര്‍ 10 ലേക്ക് മാറ്റി. മനോരമ ന്യൂസ് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവേ ബാറുടമ ബിജു രമേശ് നടത്തിയ ആരോപണമാണ് ബാര്‍കോഴ വിവാദത്തിന് തുടക്കമായത്. 2014 ഡിസംബര്‍ പത്തിനാണു മാണിയെ പ്രതിയാക്കി ബാര്‍ കോഴക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുഡിഎഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറ്റിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്.

മാണിയുടെ വസതിയില്‍ ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ശേഖരിച്ച പണവുമായി എത്തിയിരുന്നെന്നും എന്നാല്‍ പണം മാണിക്കു കൈമാറിയതായി ഒരു സാക്ഷിപോലും പറഞ്ഞിട്ടില്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും പുനരന്വേഷണത്തിനു ഉത്തരവിടണമെന്നുമാണ് വി എസ്. അച്യുതാനന്ദന്‍ അടക്കമുള്ള ഹര്‍ജിക്കാരുടെ ആവശ്യപ്പെട്ടത്.

തുടരന്വേഷണത്തിനുത്തരവിട്ടാല്‍ അതിനു നിയമഭേദഗതി തടസമാകില്ലേയെന്ന കോടതിയുടെ ചോദ്യത്തിനു തടസമാകില്ലെന്നു വിജിലന്‍സ് നിയമോപദേശകന്‍ മറുപടി നല്‍കിയിരുന്നു. അന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ 17 (എ)യില്‍ അടുത്തകാലത്തു വന്ന ഭേദഗതിയാണ് തുടരന്വേഷണത്തിനു പ്രധാന തടസമായിരുന്നത്. എന്നാല്‍, അഴിമതി നിരോധന നിയമത്തിലെ 17 (എ)യില്‍ അടുത്തകാലത്തു വന്ന ഭേദഗതി കൂടി കണക്കിലെടുക്കുമ്ബോള്‍ ഇനി സര്‍ക്കാരാണ് വിഷയത്തില്‍ നിലപാടെടുക്കേണ്ടത്. അതുകൊണ്ട് തന്നെ ഈ രാഷ്ട്രീയമമായി വിഷയത്തെ കൈകാര്യം ചെയ്യാനുള്ള അവസരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് ബിജു രമേശ്.

ബാര്‍കോഴക്കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് ബിജു രമേശ്. കുറ്റക്കാരന്‍ ആണെന്ന് കോടതിക്ക് മനസിലായിയെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് ബിജു രമേശ് പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചത് കെ എം മാണിക്ക് വേണ്ടിയാണെന്ന് ബിജു രമേശ് ആരോപിച്ചു. കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും കേസില്‍ കെ എം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശ് വ്യക്തമാക്കി.

താന്‍ കേസില്‍ പ്രോസിക്യൂട്ടര്‍ അയിരിക്കെ, കേസില്‍ ഇന്ന രീതിയില്‍ അന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. എന്നു മാത്രമല്ല, കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്നും താന്‍ വിജിലന്‍സിന്റെ നിലപാടിനെ ചോദ്യം ചെയ്തിരുന്നുവെന്ന് അഡ്വ കെപി സതീശന്‍ വ്യക്തമാക്കി.

ബാര്‍ കോഴക്കേസിന്റെ ചുമതലയില്‍ നിന്നും തന്നെ മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാകാമെന്ന് കെപി സതീശന്‍ പറഞ്ഞു. എന്നാല്‍ അത് എന്തിനായിരുന്നു എന്ന് തനിക്ക് മനസ്സിലായിട്ടില്ല. ഈ സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങള്‍ അഴിമതിക്കെതിരാണ് എന്നാണ്. വിജിലന്‍സും അഴിമതിക്കെതിരാണ്. താനും അഴിമതിക്കെതിരാണ്. എന്നിട്ടും അഴിമതിക്കെതിരെ നിലപാട് എടുത്തതിന് തന്നെ മാറ്റുകയായിരുന്നു.

കേസില്‍ കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. മാണിക്ക് ആദ്യം ക്ലീന്‍ ചിറ്റ് നല്‍കിയപ്പോള്‍ വിന്‍സണ്‍ എം പോള്‍ ആയിരുന്നു വിജിലന്‍സ് ഡയറക്ടര്‍. എന്നാല്‍ കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്നായിരുന്നു കേസന്വേഷിച്ച എസ്പി സുകേശന്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ വിജിലന്‍സ് കോടതിയില്‍ നിലപാട് മാറ്റുകയായിരുന്നു. പിന്നീട് മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കുമ്ബോള്‍ ശങ്കര്‍ റെഡ്ഡി ആയിരുന്നു വിജിലന്‍സ് ഡയറക്ടര്‍. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ശങ്കര്‍ റെഡ്ഡിയാണ്. ആദ്യ റിപ്പോര്‍ട്ട് മലയാളി ഉദ്യോഗസ്ഥന്റെ ഇംഗ്ലീഷാണെങ്കില്‍, രണ്ടാമത്തെ റിപ്പോര്‍ട്ടിലെ ഇംഗ്ലീഷ് ഉത്തരേന്ത്യക്കാരന്റേതാണ് എന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. അഡ്വ. കെപി സതീശന്‍ പറഞ്ഞു.

അഴിമതി നടത്തിയവര്‍ ആരായാലും അവരെ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ അനുവദിച്ചാല്‍ നിലവിലെ തെളിവുകള്‍ വെച്ചുകൊണ്ടുതന്നെ കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങി നല്‍കാനാകും. കേസില്‍ അഭിഭാഷകന്‍ എന്ന നിലയില്‍ ഹാജരാകുന്നതിന് ഇപ്പോള്‍ തനിക്ക് വിലക്കുകള്‍ ഒന്നുമില്ലെന്നും അഡ്വ. കെപി സതീശന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top