×

ബാലഭാസ്‌റിനു വാഹനാപകടത്തില്‍ പരുക്ക്, മകള്‍ തേജസ്വി മരിച്ചു

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ചു. രണ്ടു വയസുള്ള തേജസ്വി ബാലയാണ് മരിച്ചത്. പരുക്കേറ്റ ബാലഭാസ്‌കറിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഭാര്യ ലക്ഷ്മിക്കും പരുക്കുണ്ട്.

തൃശ്ശൂര്‍ മടക്കും നാഥ ക്ഷേത്രദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിക്കാണ് അപകടമുണ്ടായത്.കഴക്കൂട്ടം മംഗലപുരത്ത് വച്ച്‌ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. െ്രെഡവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഇന്നോവക്കാര്‍ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ബാലഭാസ്‌കറും ഭാര്യയും മകളുമടക്കം നാലുപേരാണ് കാറിലുണ്ടായിരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top