×

ടോയ്‌ലറ്റ്‌ പേപ്പര്‍ ചുറ്റി അര്‍ദ്ധ നഗ്നയായി ചോരയൊലിപ്പിച്ച്‌ അമലാ പോള്‍;

‘അഡൈ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് രത്ന കുമാറാണ്. സംവിധായകന്‍ വെങ്കട്ട് പ്രഭുവാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

ടോയലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച്‌ കരയുന്ന അമലാ പോളാണ് പോസ്റ്ററിലുള്ളത്. ‘അൃൃീഴമി,േ അൗറമരശീൗ െമിറ അൃശേേെശര’ എന്ന വാക്കുകളും പോസ്റ്ററിലുണ്ട്. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്.

ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്ബുകളെ കുറിച്ചായിരിക്കും ചിത്രം സംസാരിക്കുക. അരവിന്ദ് സ്വാമിയ്ക്കൊപ്പം ഭാസ്‌കര്‍ ഒരു റാസ്‌കലാണ് അമലയുടെ അവസാന ചിത്രം. മലയാളത്തില്‍ മമ്മൂട്ടി നായകനായ ഭാസ്‌കര്‍ ദ റാസ്‌കലിന്റെ ഹിന്ദി പതിപ്പായിരുന്നു അത്. മലയാളത്തില്‍ ആടു ജിവിതമാണ് അമലയുടെ അടുത്ത ചിത്രം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top