×

ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം പെരിയാറില്‍ പുതിയ മണല്‍ത്തിട്ട; കരഭൂമിക്ക് 10 മീറ്ററോളം വീതിയും 40 മീറ്ററോളം നീളവും

കൊച്ചി: പ്രളയത്തിനു ശേഷം പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതിന്് പിന്നാലെ ശിവരാത്രി മണപ്പുറത്തിനു സമീപം പുതിയൊരു മണല്‍ത്തിട്ട രൂപംകൊണ്ടു.
പ്രളയത്തില്‍ നദിയിലെത്തിയ മണലും കരിങ്കല്‍ ചീളുകളുമാണ് തിട്ടയില്‍ നിറഞ്ഞിരിക്കുന്നത്. കടത്തുകടവിനും മണപ്പുറത്തിനും ഇടയില്‍ പുതിയ നടപ്പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് തിട്ട രൂപപ്പെട്ടിരിക്കുന്നത്. ചെറുദ്വീപ് പോലെ തോന്നുന്ന പുതിയ കരഭൂമിക്ക് 10 മീറ്ററോളം വീതിയും 40 മീറ്ററോളം നീളവുമുണ്ട്. മണല്‍ത്തിട്ട കാണാന്‍ നൂറു കണക്കിന് പേരാണ് മണപ്പുറത്തെ കാല്‍നടപ്പാലത്തില്‍ എത്തുന്നത്.

പെരിയാറില്‍ ഇറങ്ങി മുട്ടറ്റം വെള്ളത്തില്‍ മണല്‍ത്തിട്ടയിലേക്ക് നടന്നു പോകാന്‍ കഴിയും.എന്നാല്‍ പെരിയാറിലെ ചില ഭാഗങ്ങളിലുള്ള കുഴിയും ചെളിയും കുപ്പിച്ചില്ലുമെല്ലാം ഇത്തരം സാഹസിക യാത്രയ്ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഉരുള്‍പൊട്ടി വന്ന ചെറിയ പാറക്കഷ്ണങ്ങളും സ്വര്‍ണ നിറമുള്ള തിളക്കമേറിയ മണലുമാണ് തിട്ടയില്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. ഉച്ചയ്ക്കുശേഷം വേലിയേറ്റത്തില്‍ വെള്ളം ഉയര്‍ന്നതോടെ മണല്‍ത്തിട്ട അപ്രത്യക്ഷമായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top