×

അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ മകന്‍ അഗ്‌നിശര്‍മന് സ്ലൊവേക്യന്‍ യുവതി ജീവിത പങ്കാളി

തിരുവല്ല : തന്ത്രിയും അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെയും ആശയുടെയും മകന്‍ അഗ്‌നിശര്‍മന് ഇനി സ്ലൊവേക്യന്‍ യുവതി ജീവിത പങ്കാളി.ബിഡിജെഎസ് ഉപാധ്യക്ഷനുമായ തറയില്‍ കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടിന്റെ മകന്റെ വിവാഹം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. വിദേശ യുവതിയെ മതം മാറ്റി സമുദായ ദത്തെടുത്തു. അതിന് ശേഷം താലികെട്ടും പുടവ കൊടുക്കലും.

കോട്ടയം കുമാരനല്ലൂര്‍ വടക്കുംമ്യാല്‍ ഇല്ലത്ത് വി എസ്. മണികുട്ടന്‍ നമ്ബൂതിരിയുടെയും ടി.എം.ഗംഗയുടെയും ദത്തുപുത്രിയായിട്ടാണ് തുളസിയയെന്ന പേര് സ്വീകരിച്ചുള്ള സ്ലോവേക്യന്‍ യുവതി വധുവായി മാറിയത്. തൃശൂര്‍ ആര്യസമാജത്തില്‍ വച്ച്‌ ഹിന്ദു ആചാരം സ്വീകരിച്ച സ്ലൊവേക്യന്‍ യുവതി സിമോണയെ തുളസിയെന്ന പേരു നല്‍കി ബ്രാഹ്മണ കുടുംബം ദത്തെടുക്കുകയായിരുന്നു. പ്രളയംമൂലം മാറ്റിവച്ച വിവാഹം ലളിതമായാണ് നടന്നത്. ഡോ.

ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയും ചടങ്ങില്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top