×

ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ ലാഭകരം വിമാനയാത്ര ; മന്ത്രി ജയന്ത് സിന്‍ഹ- കിലോമീറ്ററിനു നാലു രൂപ

ഡല്‍ഹി: ഇന്ത്യയില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ ലാഭകരമാണ് വിമാനത്തില്‍ യാത്രചെയ്യുന്നതെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഗോരഖ്പുര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ ദീര്‍ഘദൂര യാത്ര നടത്തിയാല്‍ ഓട്ടോറിക്ഷയില്‍ യാത്രചെയ്യുമ്ബോള്‍ ചെലവാകുന്നതിനേക്കാള്‍ കുറവാണ് വിമാനയാത്രയ്ക്കെന്നാണ് മന്ത്രി വിശദീകരിച്ചത്.

‘ഇന്നു വിമാന യാത്ര ഓട്ടോ യാത്രയെക്കാള്‍ ലാഭകരമാണ്. ഇത് എങ്ങനെയാണെന്നു നിങ്ങള്‍ ചോദിക്കും. രണ്ടു പേര്‍ ഓട്ടോറിക്ഷയില്‍ ഒരു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വാടകയായി പത്തു രൂപ കൊടുക്കണം. അവരില്‍ നിന്ന് കിലോമീറ്ററിന് അഞ്ചു രൂപ ഈടാക്കി എന്നര്‍ഥം. അതേസമയം വിമാനയാത്രയിലാണെങ്കില്‍ കിലോമീറ്ററിനു നാലു രൂപ മാത്രമാണ് ഈടാക്കുകയെന്നും മന്ത്രി പറഞ്ഞു.

ചെറിയ ദൂരത്തേക്കുള്ള യാത്രകള്‍ക്കു വിമാനം ഉപയോഗിക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്ന് ജയന്ത് സിന്‍ഹ പിന്നീട് വ്യക്തമാക്കി. നിലവിലുള്ള മറ്റു ഗതാഗത നിരക്കുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ വിമാന യാത്രയുടെ നിരക്ക് താങ്ങാനാവുന്നതാണെന്നു ചൂണ്ടിക്കാണിക്കുക മാത്രമാണു ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ വിമാനയാത്രാ നിരക്കാണ് ഇന്ത്യയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top