×

പുനപരിശോധന ഹര്‍ജി; കോടതി ചെലവിലേക്ക്‌ നിധി സൂരിപിക്കാന്‍ പന്തളം കൊട്ടാരം

പത്തനംതിട്ട : ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് ഇന്നു രാവിലെ ചേര്‍ന്ന പന്തളം കൊട്ടാരം നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനം എടുത്തത്. ക്ഷേത്ര ഉപദേശ സമിതി, അമ്ബലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങള്‍, നിയമജ്ഞര്‍, വിവിധ ഭക്തജന സംഘങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനാണ് യോഗത്തിന്റെ തീരുമാനം. അതോടൊപ്പം തന്നെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി ഫുള്‍ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിയമവിദഗ്ധരുമായി കൂടുതല്‍ ചര്‍ച്ച നടത്തും.ക്ഷേത്ര പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെയും കേന്ദ്രസര്‍ക്കാരിനെയും സമീപിക്കാനും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top