×

മുത്തപ്പന് കൊടുക്കുന്ന പൂജാദ്രവ്യങ്ങളല്ല, ഗുരുവായൂരപ്പന് കൊടുക്കുന്നത്; ഫൈനലായിട്ടുള്ള വിധിന്യായത്തിന് കാത്തിരിക്കുകയാണ്. – ശോഭ സുരേന്ദ്രന്റെ

ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ ഇപ്പോള്‍ പുറത്തുവന്ന സുപ്രീം കോടതി വിധി അവസാനത്തെ വിധിയായി കാണുന്നില്ല. വിധിന്യായത്തിന്റെ മുഴുവന്‍ കോപ്പിയും പുറത്തുവന്നിട്ടില്ല. ആ വിധിന്യായത്തില്‍ തന്നെ വനിതാ ജഡ്ജ് വിരുദ്ധമായ അഭിപ്രായമാണ് പറഞ്ഞത്. അതുകൊണ്ട് പുനപരിശോധനാഹര്‍ജി കൊടുക്കാന്‍ സാധിക്കും. കോടതിക്കും മുമ്ബ് രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ് ശബരിമലയും അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനുഷ്ഠാനങ്ങളെ മാറ്റുന്നതാണിപ്പോള്‍. ആചാര അനുഷ്ഠാനങ്ങള്‍ കോടതി ഇടപെടേണ്ടതില്ല എന്ന് വിധിന്യായത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.

പറശിനിക്കടവ് മുത്തപ്പന് കൊടുക്കുന്ന പൂജാദ്രവ്യങ്ങളല്ല, ഗുരുവായൂരപ്പന് കൊടുക്കുന്നത്. അത് ആ ക്ഷേത്രത്തിന്റെ അനുഷ്ഠാന നടപടിക്രമങ്ങളുടെ ഭാഗമായി കൊടുക്കുന്നതാണ്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാര അനുഷ്ഠാന ക്രമങ്ങളുണ്ട്. ഭക്തരായിട്ടുള്ള സ്ത്രീകള്‍ പോലും നിലവിലെ സാഹചര്യം മാറ്റണമെന്ന് ആവശ്യപ്പെടുന്നില്ല. ഭക്തിയുള്ള സ്ത്രീകളാണ് അമ്ബലത്തില്‍ പോകുന്നത്. അവരാണ് തീരുമാനിക്കുന്നത്, ഏത് ആചാരപ്രകാരമാണ് ക്ഷേത്രത്തില്‍ പോകേണ്ടതെന്ന്. അവര്‍ കോടതി വിധി പ്രകാരം നീങ്ങുമെന്ന് വിശ്വസിക്കുന്നില്ല. ആചാരപ്രകാരമാണ് അവര്‍ മുന്നോട്ടുപോവുക. അവര്‍ക്ക് നിയമത്തിന്റെ പരിരക്ഷ ആവശ്യമില്ല.

സ്ത്രീ-പുരുഷ സമത്വത്തെ ഉദാഹരിച്ചുകൊണ്ടാണ് വിധിന്യായം പുറപ്പെടുവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് ക്ഷേത്ര അനുഷ്ഠാനങ്ങള്‍ പാലിക്കാനേ ഭക്തരായ സ്ത്രീകള്‍ തയ്യാറാകൂ. ഇപ്പോഴത്തെ വിധിക്ക് കാരണക്കാരിയായ തൃപ്തി ദേശായിയെ തടയുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എങ്കിസും ഈ വിധിന്യായം അന്തിമമല്ല. ഫൈനലായിട്ടുള്ള വിധിന്യായത്തിന് എല്ലാവരും കാത്തിരിക്കുകയാണ്. ടൂറിസ്റ്റ് സ്ഥലം പോലെ ശബരിമല വന്നിട്ട് കണ്ടുപോകാമെന്ന് ആരും കരുതുമെന്ന് വിശ്വസിക്കുന്നില്ല. തൃപ്തി ദേശായിക്ക് ശബരിമല അയ്യപ്പനെ കാണേണ്ട ഒരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top