×

മലക്കം മറിഞ്ഞ് കന്യാസ്ത്രീയുടെ ഇടവക വികാരി ഫാ. നിക്കോളാസ്

പീഡന പരാതിയില്‍ ആദ്യം മുതല്‍ ഇരയായ കന്യാസ്ത്രീക്കൊപ്പം നിന്ന കോടനാട് പള്ളി ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്ബിലാണ് ഒടുവില്‍ മറുകണ്ടം ചാടിയത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയ വൈദികന്‍, കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന നിലപാടാണ് ഇപ്പോള്‍ നിക്കോളാസ് മാണിപ്പറമ്ബില്‍ സ്വീകരിച്ചിരിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചു. ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മൂന്നുമാസം മുമ്ബ് പറഞ്ഞ കന്യാസ്ത്രീ ഇതുവരെ തെളിവ് തന്നെ കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. തെരുവില്‍ ഇറങ്ങുന്നതിനു മുമ്ബ് തെളിവ് പൊലീസിനു നല്‍കാതെ സഭയെ അപമാനിക്കാന്‍ ഇടകൊടുത്ത അവര്‍ സഭാശത്രുക്കളാണെന്നും ഫാ.നിക്കോളാസ് മണിപ്പറമ്ബില്‍ പറഞ്ഞു. രണ്ട് മാസം മുന്‍പ് ബിഷപ്പിനെതിരായി കന്യാസ്ത്രീയുടെ പക്കലുള്ള തെളിവുകളില്‍ ചിലതു താന്‍ കണ്ടു എന്നു പറഞ്ഞ വികാരിയാണ് ഇന്ന് ബിഷപ്പിനൊപ്പം എന്ന് പ്രഖ്യാപിച്ച്‌ മലക്കം മറിഞ്ഞത്.

ജലന്തര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്നും അതില്‍ ചിലത് താന്‍ കണ്ടുവെന്നുമായിരുന്നു കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് രണ്ടുമാസം മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞത്. പരാതിക്കാരിയായ കന്യാസ്ത്രീ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ ഫാദര്‍ നിക്കോളാസിനോടാണ് ആദ്യം പറഞ്ഞത്. പിന്നീട് പൊലീസിന് നല്‍കിയ മൊഴിയിലും വൈദികന്‍ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് നാളെ ചോദ്യം ചെയ്യാനിരിക്കെ ഫാദര്‍ നിക്കോളാസ് കളംമാറി. ഞായറാഴ്ച കുര്‍ബാനയ്ക്കിടയിലെ പ്രസംഗത്തിലും ഫാ. നിക്കോളാസ് കന്യാസ്ത്രീയെ വിമര്‍ശിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top