×

പരാതിക്കാരിക്ക്‌ മാനസാന്തരമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കണം- ഫ്രാങ്കോ ബിഷപ്പ്‌

ജലന്ധര്‍ : ജലന്ധര്‍ ബിഷപ്പിന്റെ ചുമതലകള്‍ കൈമാറി ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക്. വൈദികര്‍ക്ക് അയച്ച കത്തിലാണ് ഫ്രാങ്കോ ഇക്കാര്യം അറിയിച്ചത്. കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ചോദ്യം ചെയ്യലിനായി കേരള പൊലീസ് വിളിപ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. ചോദ്യം ചെയ്യലിന് പിന്നാലെ ഫ്രാങ്കോയെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന ശക്തമാണ്. രൂപതയുടെ ഭരണ ചുമതല മൂന്ന് വൈദികര്‍ക്കാണ് കൈമാറിയത്.

രൂപതയുടെ ഭരണ ചുമതല ഫാദര്‍ മാത്യു കോക്കണ്ടത്തിന് നല്‍കി. ഫാദര്‍ സുബിന്‍ തെക്കേടത്ത്, ഫാദര്‍ ജോസഫ് തെക്കുംപറമ്ബില്‍ എന്നിവരടങ്ങിയ വൈദികര്‍ രൂപതയുടെ ഭരണ ചുമതലയില്‍ ഫാദര്‍ മാത്യു കോക്കണ്ടത്തിനെ സഹായിക്കുമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലന്ധര്‍ രൂപത ബിഷപ്പ് പീഡനക്കേസില്‍ അറസ്റ്റിലായി എന്ന തരത്തില്‍ വാര്‍ത്ത വരുന്നത് സഭയ്ക്ക് തിരിച്ചടിയാണ് എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സ്ഥാനം ഒഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

എല്ലാം ദൈവത്തിന് കൈമാറുന്നു എന്ന് കത്തില്‍ ഫ്രാങ്കോ സൂചിപ്പിക്കുന്നു. രൂപതയ്ക്ക് പുറത്തുപോകുമ്ബോഴുള്ള താല്‍ക്കാലിക നടപടി മാത്രമാണിതെന്ന് ഫ്രാങ്കോ സൂചിപ്പിച്ചു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനായി കാത്തിരിക്കുന്നു എന്നും ഫ്രാങ്കോ അറിയിച്ചു. കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ അടുത്ത ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് ഫ്രാങ്കോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top