×

റവന്യൂ സെക്രട്ടറി പി എച്ച്‌ കുര്യന് മുഖ്യമന്ത്രിയുടെ ശാസന.

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം വേണ്ട രീതിയില്‍ ഏകോപിപ്പിച്ചില്ല. റവന്യൂ സെക്രട്ടറി പി എച്ച്‌ കുര്യന് മുഖ്യമന്ത്രിയുടെ ശാസന. ഹെലികോപ്റ്ററിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം വൈകി. മഴ കുറഞ്ഞെങ്കിലും പതിനായിരക്കണക്കിന് പേരാണ് പല മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി നല്‍കിയിരുന്ന നമ്ബറുകള്‍ കിട്ടുന്നില്ലെന്നും ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നില്ലെന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു.

പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ശാസന. നേരത്തെ തന്നെ രക്ഷാപ്രവര്‍ത്തനം ഏകോപനത്തില്‍ പാളിച്ചകള്‍ ഉണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ന് നടന്ന ഉന്നത തല യോഗത്തില്‍ പി എച്ച്‌ കുര്യനോട് മുഖ്യമന്ത്രി രൂക്ഷമായാണ് ശാസിച്ചത്. റോഡുകള്‍ തകര്‍ന്നതോടെ മലയോര മേഖല പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണുള്ളതെന്ന് യോഗം വിലയിരുത്തി. വ്യോമ നാവിക കരസേനകളും കോസ്റ്റ് ഗാര്‍ഡും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top