×

ഉപ്പുകുന്നിന്‌ സാന്ത്വനവുമായി രാമപുരം ലയണ്‍സ്‌ ക്ലബ്‌

അപര്‍ണ്ണ എം മേനോന്‍ 
ഇടുക്കി : ഉപ്പുകുന്നിലെ ദുരിതാശ്വാസ ക്യാമ്പിന്‌ സാന്ത്വനവുമായി രാമപുരം ലയണ്‍സ്‌ ക്ലബ്‌ അംഗങ്ങള്‍ എത്തിയത്‌ കൈ നിറയെ ഭക്ഷ്യവസ്‌തുക്കളും ഡ്രസുകളും മറ്റ്‌ നിത്യോപയോഗ സാധനങ്ങളുമായാണ്‌. നിരവധി സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പുതു വസ്‌ത്രങ്ങളാണ്‌ ഇവര്‍ വിതരണം ചെയ്‌തത്‌. കൂടാതെ ക്യാമ്പിലെ എല്ലാ അഭയാര്‍ത്ഥികള്‍ക്കും ഭക്ഷണത്തിനുള്ള സാധനങ്ങളും പ്രസിഡന്റ്‌ കുര്യാക്കോസ്‌ മാണിവയലിന്റെ നേതൃത്വത്തിലുള്ള ലയണ്‍സ്‌ ക്ലബ്‌ അംഗങ്ങള്‍ എത്തിച്ച്‌ നല്‍കി.

പ്രദേശത്തെ പഞ്ചായത്ത്‌ മെമ്പര്‍മാരും റവന്യൂ അധികാരികളും ലയണ്‍സ്‌ ക്ലബ്‌ അംഗങ്ങളോട്‌ നന്ദി അറിയിക്കുകയും ചെയ്‌തു.

‘ഇനിയെന്നാണ്‌ അങ്കിള്‍ വരുന്നതെന്ന’  പത്തുവയസുകാരി അനന്യയുടെ ചോദ്യത്തിന്‌ മുമ്പില്‍ തങ്ങള്‍ ഇനിയും വരാമെന്നും തുടര്‍ സഹായങ്ങള്‍ എത്തിക്കാമെന്നും പ്രസിഡന്റ്‌ കുര്യക്കോസ്‌ ഉറപ്പ്‌ നല്‍കി.

നിറ കണ്ണുകളോടെയാണ്‌ അഭയാര്‍ത്ഥികളായ സ്‌ത്രീകളും കുട്ടികളും രാമപുരം ലയണ്‍സ്‌ ക്ലബ്‌ അംഗങ്ങളെ യാത്രയാക്കിയത്‌.

രാമപുരം ലയണ്‍സ്‌ ക്ലബ്‌ അംഗങ്ങള്‍ പ്രസിഡന്റ്‌ കുര്യാക്കോസ്‌ മാണി വയലിന്റെയും സെക്രട്ടറി ലാലിന്റെയും ട്രഷറര്‍ ഗോപി പുറപ്പന്താനത്തിന്റെയും നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ്‌ ഉപ്പു കുന്ന്‌ ക്യാമ്പിലെത്തിയത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top