×

തനിമ പ്രവര്‍ത്തനം ശ്രദ്ധേയമായി; ഒന്നര ലക്ഷത്തോളം  രൂപയുടെ സാധനങ്ങള്‍ വിതരണം ചെയ്‌തു 

ഇടുക്കി : തനിമ ചാരിറ്റബിള്‍ ട്രസ്റ്റ്‌ തൊടുപുഴയിലെ പ്രവര്‍ത്തകര്‍ ബഹുജന പങ്കാളിത്വത്തോടെ സമാഹരിച്ച ഭക്ഷ്യധാന്യങ്ങളും ഡ്രസ്സുകളും മറ്റ്‌ നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്‌തു.
ഒരു ലക്ഷത്തോളം രൂപയുടെ പുതു വസ്‌ത്രങ്ങളും 1500 കിലോ അരി, ടോര്‍ച്ച്‌ ലൈറ്റ്‌, ബ്രഡ്‌, കഴിഞ്ഞ അഞ്ച്‌ ദിവസങ്ങളിലായി ആയിരത്തോളം പേര്‍ക്ക്‌ ഉച്ചഭക്ഷണ പൊതികള്‍ വിതരണം ചെയ്‌്‌തു.

കഞ്ഞിക്കുഴി, മണിയാറന്‍കുടി, വാഴത്തോപ്പ്‌, കാഞ്ഞിരമറ്റം,
സരസ്വതി സ്‌കൂള്‍, മുട്ടം, പെരിങ്ങാശേരി, ഉപ്പുകുന്ന്‌, കുളമാവ്‌, മൂലമറ്റം
എന്നീ ക്യാമ്പുകളിലാണ്‌ സാധനങ്ങള്‍ വിതരണം ചെയ്‌തത്‌.

തനിമ ചാരിറ്റബിള്‍ ട്ര്‌സ്റ്റിന്‌ വേണ്ടി ചെയര്‍മാന്‍ ജയന്‍ പ്രഭാകരന്‍, ബിജോയ്‌ മാത്യു, ഷൈലഅയിഷ, മനു മഹേഷ്‌, ജിയോ പുറപ്പുഴ, ജാനറ്റ്‌ മുട്ടം, കുര്യക്കോസ്‌ മാണിവേലില്‍, ഷിംനാസ്‌, അഫ്‌സല്‍ കൊമ്പനാപ്പറമ്പില്‍, എന്നിവര്‍ നേതൃത്വം നല്‍കി.
കഞ്ഞിക്കുഴി, മണിയാറന്‍കുടി എന്നീ ക്യാമ്പുകളില്‍ വിതരണം ചയ്യുന്നതിനുള്ള കിറ്റുകള്‍ സ്ഥലം എംഎല്‍എ റോഷി അഗസ്റ്റ്യനെ ഏല്‍പ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top