×

എംഎല്‍എ കരഞ്ഞു സെന്യത്തെ വിളിച്ചതുകൊണ്ട് കാര്യമില്ല; സര്‍ക്കാരിനെതിരെ ശ്രീധരന്‍പ്പിള്ള കോടതിയിലേക്ക്

തിരുവനന്തപുരം: പൂര്‍ണ ക്രമീകരണമുണ്ടായിട്ടും സൈന്യത്തിന്റെ പ്രവര്‍ത്തനം വിജയകരമാവാത്തതിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ പൂര്‍ണമായി ഏല്‍പ്പിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇതിന് മുന്‍പ് സമാനമായ അപകടങ്ങളിലെല്ലാം സൈന്യമായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വാശിപിടിക്കുന്നത് വീഴ്ചയാണ്. ഇനിയും പട്ടാളത്തെ പൂര്‍ണമായി രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പ്പിക്കാത്തപക്ഷം കോടതിയെ സമീപിക്കും.

ജനങ്ങളുടെ ജീവനും സ്വത്തുമാണ് രക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതില്‍ രാഷ്ട്രീയം കളിക്കരുതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ നിയന്ത്രണത്തില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം സജീവമല്ലെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top