×

വാഗ്‌ദാനം- 450 കോടി; ഇന്നലെ വരെ ലഭിച്ചത്‌ 165 കോടി- ശമ്പള ചെലവ്‌ ഒരു ദിവസം 90 കോടി;

സര്‍ക്കാറിന് സഹായ നല്‍കുമെന്ന വാഗ്ദാനം 450 കോടിയുടെ അടുത്തുവരും. ഇതില്‍ പലതും വരും ദിവസങ്ങളില്‍ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഇതില്‍ ശനിയാഴ്ചവരെ അക്കൗണ്ടിലെത്തിയത് 164 കോടി രൂപയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഓഗസ്റ്റ് 13 മുതലാണ് പ്രളയബാധിതരെ സഹായിക്കാനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിച്ചുതുടങ്ങിയത്. വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത ശേഷിക്കുന്ന തുക വരുംദിവസങ്ങളിലായിരിക്കും അക്കൗണ്ടിലെത്തുക. സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. 120 കോടിവരുമിത്. വാഗ്ദാനം ചെയ്യപ്പെട്ട 450 കോടി രൂപയില്‍ ഇതും ഉള്‍പ്പെടും.

സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടുദിവസത്തെ ശമ്ബളം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മുഴുവന്‍ ജീവനക്കാരും രണ്ടുദിവസത്തെ ശമ്ബളം നല്‍കിയാല്‍ അതുമാത്രം 175 കോടിരൂപ വരും. എന്നാല്‍, ഓഖി ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് ഒരുദിവസത്തെ ശമ്ബളത്തുക അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും 31 കോടി രൂപയേ കിട്ടിയിരുന്നുള്ളൂ.

അതിനിടെ പ്രളയക്കെടുതിയെ അതിജീവിക്കാന്‍ കേരളത്തിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സഹായപ്രവാഹം തുടരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 10 കോടി രൂപ പ്രഖ്യാപിച്ചു. ക്രെഡായിയുടെ സഹായത്തിന്റെ ആദ്യ ഗഡുവായ രണ്ടു കോടി രൂപ മുഖ്യമന്ത്രിക്കു കൈമാറി. ടി.വി.സുന്ദരം അയ്യങ്കാര്‍ ആന്‍ഡ് സണ്‍സ് ഒരു കോടി നല്‍കി.

തമിഴ് സിനിമാതാരങ്ങളായ വിക്രം 35 ലക്ഷം രൂപയും വിജയ് സേതുപതി 25 ലക്ഷം രൂപയും നല്‍കി. ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഒരു ദിവസത്തെ ശമ്ബളം കേരളത്തിനു നല്‍കും. തെലങ്കാന ആഭ്യന്തരമന്ത്രി നൈനി നരസംഹ റെഡ്ഡി നേരിട്ടെത്തി നേരത്തേ പ്രഖ്യാപിച്ച 25 കോടി രൂപ മുഖ്യമന്ത്രിക്കു കൈമാറി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top