×

മഴക്കെടുതിയില്‍ സഹായവുമായി രംഗത്തിറങ്ങണം; ‘ചെറിയ സഹായവും വലിയ ആശ്വാസം’; പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിയെ നേരിടാന്‍ എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണമെന്ന് സംസ്ഥനാ അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ദുരന്തമുഖത്ത് സര്‍ക്കാര്‍ ഏജന്‍സികളും സേവാ ഭാരതിയും നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പിന്തുണയുമായി എല്ലാവരും പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് കിട്ടുന്ന ഏത് ചെറിയ സഹായവും വലിയ ആശ്വാസമാണ്. നിത്യോപയോഗ സാധനങ്ങള്‍, മരുന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങി ഏത് തരത്തിലുമുള്ള സഹായവും ആവശ്യമുള്ള സമയമാണിത്. ഇവ സമാഹരിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കേരളത്തിനാവശ്യമായ പിന്തുണയും സഹായവും നല്‍കുമെന്ന കേന്ദ്ര നിലപാട് സ്വാഗതാര്‍ഹമാണ്. കേരളത്തിന് കൂടുതല്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. അനുഭാവപൂര്‍വം ഇക്കാര്യം പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top